Image

ആദിത്യയും പരിണീതിയും പ്രണയത്തില്‍

Published on 04 March, 2014
ആദിത്യയും പരിണീതിയും പ്രണയത്തില്‍
ബോളിവുഡ്‌ താരങ്ങളായ ആദിത്യ റോയി കപൂറും പരിണീതി ചോപ്രയും പ്രണയത്തില്‍. ഇരുവരും ബോളിവുഡിലെ ഉദിച്ചുവരുന്ന താരങ്ങള്‍. പരിണീതിയാണെങ്കില്‍ പേരും പ്രശസ്‌തിയുമൊക്കെ ആയെങ്കിലും ഇതുവരെ ഗോസിപ്പ്‌ കോളങ്ങളില്‍ ഇടംപിടിച്ചിട്ടുമില്ല.

ആഷിഖി 2 നായിക ശ്രദ്ധ കപൂറിനൊപ്പം ആദിത്യയുടെ പേര്‌ പറഞ്ഞു കേട്ടിരുന്നെങ്കിലും അത്‌ എങ്ങുമെത്തിയില്ല. അപ്പോള്‍ പുതിയൊരു പ്രണയത്തിന്‌ രണ്ടുപേരും സര്‍വ്വതാ യോഗ്യര്‍. ഹബീബ്‌ ഫൈസലിന്റെ പുതിയ സിനിമയില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുന്നുമുണ്ട്‌. ചിത്രത്തിന്റെ സെറ്റില്‍ അടുത്തസുഹൃത്തുക്കളെ പോലെയാണ്‌ ഇരുവരുടെയും പെരുമാറ്റം.
ആദിത്യയും പരിണീതിയും പ്രണയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക