Image

സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 28 February, 2014
സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
ന്യൂയോര്‍ക്ക്‌: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച്‌ മാസം 7,8,9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വലിയനോമ്പിനൊരുക്കമായി എല്‍മോണ്ടിലുള്ള സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ട്‌ ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്‌ വളരുവാനും. സൗഖ്യത്തിന്റെ കൃപയിലേക്ക്‌ കടന്നുവരുവാനും ഇടവക വികാരി റവ.ഫാ സത്യന്‍ ആന്റണിയും, അസിസ്റ്റന്റ്‌ വികാരി റവ ഫാ. ഏബ്രഹാം ലൂക്കോസും ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അനുഗ്രഹീത വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ലാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതുമാണ്‌. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം മാര്‍ച്ച്‌ മാസം ഏഴാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരേയും, എട്ടാം തീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5.30 വരേയും, ഒമ്പതാം തീയതി ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5.00 മണി വരേയുമാണ്‌ ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ സത്യന്‍ ആന്റണി ഒ.ഐ.സി (വികാരി) 510 244 1012, റവ.ഫാ. ഏബ്രഹം ലൂക്കോസ്‌ (അസിസ്റ്റന്റ്‌ വികാരി) 917 291 0146, ജോണ്‍സണ്‍ ഡാനിയേല്‍ (പാരീഷ്‌ സെക്രട്ടറി) 516 509 1705, തുണ്ടിയത്ത്‌ ബാബുക്കുട്ടി (ജോയിന്റ്‌ സെക്രട്ടറി) 917 589 8391, സജി തോമസ്‌ (പാരീഷ്‌ ട്രഷറര്‍) 631 355 5093, ജോണ്‍ എട്ടിക്കാലായില്‍ (ജോയിന്റ്‌ ട്രഷറര്‍) 516 352 2296.
സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ മലങ്കര പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക