Image

പെരുച്ചാഴി: ലാലിന്‌ പുതുമുഖ നായിക

Published on 28 February, 2014
പെരുച്ചാഴി: ലാലിന്‌ പുതുമുഖ നായിക
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ ലാലിനെ പുതുമുഖ നായിക എത്തുന്നതായി റിപ്പോര്‍ട്ട്‌. പ്രശസ്‌ത ടെലിവിഷന്‍ താരം രാഗിണി നന്ദ്വാനി ആണ്‌ ചിത്രത്തില്‍ നായിക. വിജയ്‌ നായകനായി എത്തിയ തമിഴ്‌ ചിത്രം തലൈവയില്‍ അതിഥി താരമായി എത്തിയിരുന്നു രാഗിണി. മുംബൈ സ്വദേശിനിയായ രാഗിണി സീരിയലുകളില്‍ നായികയായി പേരെടുത്തിട്ടുണ്ട്‌. 2013ല്‍ പുറത്തിറങ്ങിയ ഡെറാഡൂണ്‍ ഡയറി എന്ന ചിത്രത്തിലൂടെയാണ്‌ രാഗിണി ബോളിവുഡില്‍ അരങ്ങേറിയത്‌. ഈ ചിത്രം ബോക്‌സ്‌ ഓഫീസില്‍ രക്ഷപ്പെട്ടിരുന്നില്ല. പിന്നീട്‌ തലൈവയില്‍ അതിഥി താരമായി എത്തിയ രാഗിണി തെലുങ്കിലും സാന്നിധ്യമറിയിച്ച താരമാണ്‌.

തമിഴകത്ത്‌ രണ്ട്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യത്തെ മലയാളചിത്രമാണിത്‌. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുകേഷും ഒരു പ്രധാന വേഷത്തില്‍ ത്തെുന്നുണ്ട്‌. ബാബുരാജ്‌, അജു വര്‍ഗീസ്‌, വിജയ്‌ ബാബു, ശങ്കര്‍ രാമകൃഷ്‌ണന്‍, സാന്ദ്ര തോമസ്‌ തുടങ്ങിയവര്‍ വേഷമിടുന്നു.
പെരുച്ചാഴി: ലാലിന്‌ പുതുമുഖ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക