Image

തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വേണം: ജേക്കബ് ഗ്രൂപ്പ്

Published on 07 November, 2011
തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വേണം: ജേക്കബ് ഗ്രൂപ്പ്
കോട്ടയം: പിറവം ഉപതിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വേണമെന്ന് ജേക്കബ് ഗ്രൂപ്പ്. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഫ് കൈക്കൊള്ളുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വ്യക്തമാക്കി. കേരളകോണ്‍ഗ്രസിന്റെ ലയനം സംബന്ധിച്ച വിഷയം ഇപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നില്ല. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ടി.എം. ജേക്കബിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടൂണ്ട്. അന്തിമ തീരുമാനം യു.ഡി.എഫിന്റെകൂടി അനുമതിയോടെ പിന്നീട് പ്രഖ്യാപിക്കും.

ജേക്കബിന്റെ ആഗ്രഹവും കൂടി പരിഗണിച്ചാണ് ഈ തീരുമാനം. യു.ഡി.എഫിന് കളങ്കമുണ്ടാക്കുന്ന ഒരു തീരുമാനവും തങ്ങളില്‍ നിന്നുണ്ടാവില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക