Image

വിവാഹം ഉടനില്ല, ഫാഷന്‍ ഡിസൈനിംഗ്‌ പഠിക്കാന്‍ ഒരുങ്ങുന്നു: അര്‍ച്ചന

Published on 15 February, 2014
വിവാഹം ഉടനില്ല, ഫാഷന്‍ ഡിസൈനിംഗ്‌ പഠിക്കാന്‍ ഒരുങ്ങുന്നു: അര്‍ച്ചന
തന്റെ വിവാഹം ഉടനില്ലെന്നും താന്‍ ഫാഷന്‍ ഡിസൈനിങ്‌ കോഴ്‌സ്‌ ചെയ്യാനായി തയ്യാറെടുക്കുകയാണെന്നും പുതുമുഖ നായിക അര്‍ച്ചന കവി വെളിപ്പെടുത്തി. രണ്ടു വര്‍ഷത്തിനുശേഷമേ വിവാഹമുള്ളൂ മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നടി വെളിപ്പെടുത്തി.

നീലത്താരമയെന്ന ചിത്രത്തിലൂടെ അര്‍ച്ചന മലയാള സിനിമയിലെത്തിയത്‌. തുടര്‍ന്ന്‌ മമ്മി ആന്റ്‌ മി, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്‌ത അര്‍ച്ചന വിവാഹിതയാകാന്‍ പോകുന്നുവെന്ന രീതിയില്‍ അടുത്തകാലത്ത്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടു നൂറ വിത്ത്‌ ലവ്‌ എന്ന ചിത്രമാണ്‌ അര്‍ച്ചന അഭിനയിച്ച്‌ പുറത്തുവരാന്‍ പോകുന്ന പുതിയ ചിത്രം. ചിത്രത്തില്‍ മംമ്‌ത മോഹന്‍ദാസ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷത്തിലാണ്‌ അര്‍ച്ചന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

ജ്ഞാനകിറുക്കന്‍ എന്ന തമിഴ്‌ ചിത്രത്തില്‍ ഇപ്പോള്‍ അര്‍ച്ചന അഭിനയിച്ചുവരുകയാണ്‌. ഇതിനൊപ്പം വണ്‍സ്‌ അപ്പോണ്‍ എ ടാം, ഡെ നൈറ്റ്‌ എന്നീമ മലായളചിത്രങ്ങളിലും അര്‍ച്ചന അഭിനയിക്കുന്നുണ്ട്‌.
വിവാഹം ഉടനില്ല, ഫാഷന്‍ ഡിസൈനിംഗ്‌ പഠിക്കാന്‍ ഒരുങ്ങുന്നു: അര്‍ച്ചന
വിവാഹം ഉടനില്ല, ഫാഷന്‍ ഡിസൈനിംഗ്‌ പഠിക്കാന്‍ ഒരുങ്ങുന്നു: അര്‍ച്ചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക