ചങ്ങനാശേരി: നാലുകോടി നല്ലൂര്‍ ജോസഫ് ദേവസ്യ (നല്ലൂര്‍ അപ്പച്ചന്‍-67)
നിര്യാതനായി. സംസ്‌കാരം നവംബര്‍ ഒമ്പതിന് (ബുധന്‍) ഉച്ചക്ക് രണ്‌ടിന് നാലുകോടി
സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: അന്നമ്മ മുക്കൂര്‍ കാഞ്ഞിരത്താമണ്ണില്‍
കുടുംബാംഗം.
മക്കള്‍: സീന (ഓസ്‌ട്രിയ), സില്‍ജന്‍ (യുകെ), സില്‍വി
(അയര്‍ലന്‍ഡ്). മരുമക്കള്‍: ജെസ്‌വീര്‍ (ഓസ്‌ട്രിയ), ജിഷ വെട്ടിക്കോട്ടയില്‍,
പത്തനാപുരം (യുകെ), സന്തോഷ് കപ്പലുമാക്കല്‍ (കാഞ്ഞിരപ്പള്ളി,
അയര്‍ലന്‍ഡ്).
സഹോദരങ്ങള്‍: ത്രേസ്യാമ്മ (തറമ്മ), തോമസ് (കുട്ടപ്പായി),
അമ്മിണിക്കുട്ടി ആന്റണി കൊക്കപ്പുഴ (വല്യകുളം), മണിയമ്മ ജോയിച്ചന്‍ വെട്ടികാട്,
കടുത്താനം (ജര്‍മനി), കുഞ്ഞൂഞ്ഞമ്മ മലയില്‍ (ലിസി മലയില്‍, രാഷ്ട്രദീപിക ലിമിറ്റഡ്
മുന്‍ ഡയറക്ടര്‍, വിയന്ന), സേലമ്മ തോമസുകുട്ടി തൈപ്പറമ്പില്‍, ചെങ്ങരൂര്‍,
മോനിച്ചന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), പരേതയായ ആനിക്കുട്ടി നഗരൂര്‍ (ചെറുവള്ളി).