image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സൂപ്പര്‍ ബോള്‍, സൂപ്പര്‍ സണ്ടേ (ജോര്‍ജ് തുമ്പയില്‍)

AMERICA 31-Jan-2014
AMERICA 31-Jan-2014
Share
image
ന്യൂജേഴ്‌സി: അമേരിക്ക ഒരുങ്ങി കഴിഞ്ഞു. മറ്റ് ഏതു ദേശീയോത്സവത്തേക്കാളും ഗംഭീരമായി ആഘോഷിക്കുന്ന കായികമാമാങ്കം സൂപ്പര്‍ബോളിന് കര്‍ട്ടനുയരുകയാണ്. അമേരിക്കയെ പിടിച്ചുലച്ചിരിക്കുന്ന കായികജ്വരം സൂപ്പര്‍ ബോളിന് ഫെബ്രുവരി രണ്ട് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂഥര്‍ഫോഡിലുള്ള മെഡോലാന്‍ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍. വൈകുന്നേരം 6.25 നാണ് കിക്കോഫ്. അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ് ചാമ്പ്യന്മാരായ ഡെന്‍വര്‍ ബ്രോങ്കോസും നാഷണല്‍ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ് ചാമ്പ്യന്മാരായ സിയാറ്റില്‍ സീഹോക്‌സും തമ്മിലാണ് മത്സരം. ഇരു ടീമുകളും അതാത് ഫുട്‌ബോള്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സീഡുകളാണ്. രണ്ട് ഒന്നാം സീഡുകാര്‍ ചാമ്പ്യന്‍സ് പോരാട്ടമായ സൂപ്പര്‍ ബോളില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ സൂപ്പര്‍ബൗള്‍ ഔട്ട്‌ഡോറില്‍ നടത്തുന്നതും ഇതാദ്യം. ന്യൂയോര്‍ക്ക്, ന്യജേഴ്‌സി സംസ്ഥാനങ്ങള്‍ സൂപ്പര്‍ ബോ ളിന്റെ ആതിഥ്യം വഹിക്കുന്നതും ഇതാദ്യം. കൃത്രിമമായി നിര്‍മ്മിച്ച ഫീല്‍ഡ് ടര്‍ഫിലാണ് ഇത്തവണ മത്സരം നടക്കുക. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താങ്ക്‌സ് ഗീവിങ് ഡേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് ആഘോഷക്കുന്ന പരിപാടിയാണ് സൂപ്പര്‍ ബോള്‍. ഫോക്‌സ് ടെലിവിഷനാണ് അമേരിക്കയില്‍ സൂപ്പര്‍ ബോള്‍ സംപ്രേഷണം ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടിവി പരിപാടിയും ഇതാണ്. പുതിയ പരസ്യങ്ങള്‍ റിലീസ് ചെയ്യുന്നതും ഈ പരിപാടിക്കിടെയാണ്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലുള്ള ഗ്യാലറിയിലെ എത്രാമത്തെ നിലയിലാണെന്നതും ഏത് സെക്ഷനിലാണെന്നതും പരിഗണിച്ച് 500 മുതല്‍ നാലായിരത്തോളം ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി മേഖലയിലെ സാമ്പത്തിക ഉത്തേജനത്തിനും സൂപ്പര്‍ ബോള്‍ കാരണമായേക്കുമെന്നാണ് സാമ്പത്തിക അവലോകന വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. 150 ഡോളറുള്ള ഒരു ഹോട്ടല്‍ മുറിക്ക് 1500 ഡോളര്‍ വരെയാണ് ഇപ്പോഴത്തെ വാടകനിരക്ക്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ടീമംഗങ്ങള്‍ ന്യൂവാര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ സുരക്ഷാസംവിധാനങ്ങളും ഒരുക്കി കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഉത്സവലഹരിയിലാണ്.

ഇത്തവണ നടക്കുന്നത് സൂപ്പര്‍ ബോളിന്റെ നാല്‍പ്പത്തിയെട്ടാം എഡീഷനാണ്. സൂപ്പര്‍ ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിക്കുന്ന മത്സരമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് ലൈവ് സ്ട്രീമിങ്, ഫോണ്‍ ലൈവ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2100 മാധ്യമപ്രവര്‍ത്തകരാണ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനായി ന്യൂജഴ്‌സിയില്‍ തമ്പടിച്ചിരിക്കുന്നത്. ന്യൂവാര്‍ക്കിലെ പ്രൂഡന്‍ഷ്യല്‍ സെന്ററില്‍ വച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രതിനിധികളും താരങ്ങളും തമ്മിലുള്ള വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു.

11.1 കോടി ആളുകള്‍ വീക്ഷിച്ച 2011ലെ സൂപ്പര്‍ബോള്‍ മത്സരമാണ് നിലവില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച ടെലിവിഷന്‍ പ്രോഗ്രാം. ലോകത്തില്‍ വച്ചുതന്നെ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന സ്‌പോര്‍ട്ട്‌സ് പരിപാടികളിലൊന്നുമാണ് സൂപ്പര്‍ബോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സിനുശേഷം രണ്ടാം സ്ഥാനമാണ് സൂപ്പര്‍ ബോളിന്. ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ചു കിട്ടുന്ന ഒരു ടെലിവിഷന്‍ പരിപാടി വേറെയില്ലാത്തതിനാല്‍ മിക്ക കച്ചവടക്കാരും തങ്ങളുടെ ഉപഭോക്താക്കളെ സമീപിക്കാന്‍ ഏറ്റവും പറ്റിയ അവസരമായി സൂപ്പര്‍ ബോളിനെ കാണുന്നു. പ്രമുഖ ബിയര്‍ കമ്പനിയായ ബഡ്‌വൈസര്‍, പെപ്‌സി, കൊക്കക്കോള പോലുള്ള പ്രമുഖ വ്യവാസിയക കമ്പനികള്‍, മെറ്റ്‌ലൈഫ് സ്റ്റേഡിയള്‍ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങള്‍ ഇറക്കുന്നത് സൂപ്പര്‍ ബോളിന്റെ അവസരത്തിലാണ്. അതുപോലെ ചെറുകിട ഉപയോക്താക്കള്‍ക്ക് പരസ്യത്തിലൂടെ ഒരു പേരു നേടാനുള്ള അവസരവുമാണ് ഇത്. വര്‍ഷം തോറും വര്‍ധിക്കുന്ന ആവശ്യകതമൂലം സൂപ്പര്‍ബോളില്‍ പരസ്യം ചെയ്യാനുള്ള തുക കുത്തനെ ഉയര്‍ന്ന് 2014ലെ നാല്‍പ്പത്തിയെട്ടാം സൂപ്പര്‍ ബോളില്‍ പത്തു സെക്കന്‍ഡ് പരസ്യം ചെയ്യാനുള്ള ചെലവ് നാല് മില്യണ്‍ ഡോള (20 കോടി ഇന്ത്യന്‍ രൂപ) റിനു മുകളിലാണ്.

വര്‍ഷങ്ങളിലൂടെ സൂപ്പര്‍ബോള്‍ പരസ്യങ്ങള്‍ ഒരു അനന്യസാംസ്‌കാരിക പ്രതിഭാസമായി രൂപപ്പെട്ടിട്ടുണ്ട്. പലരും പരസ്യം കാണാന്‍ മാത്രമാണ് സൂപ്പര്‍ ബോള്‍ മത്സരം കാണാറ്. ഇതിനോടൊക്കെയൊപ്പം ഏറ്റവും മികച്ച പ്രേക്ഷകപ്രതികരണം ഏതു പരസ്യത്തിനാണ് എന്നറിയാന്‍ യു.എസ്.എ. ടുഡേ ആഡ് മീറ്റര്‍ പോലുള്ള ദേശീയ സര്‍വ്വേകളും ശ്രമിക്കുന്നു. ഇന്ത്യന്‍ വംശജന്‍ രാജ് സൂരി സംവിധാനം ചെയ്ത ഡോറിറ്റോസ് ചിപ്‌സിന്റെ പരസ്യം ഇത്തവണ ടിവിയില്‍ കണ്ടേക്കാം. റ്റൈം മെഷീന്‍ എന്നു പേരിട്ടിരിക്കുന്ന ഈ കൊമേഴ്‌സ്യല്‍ വഴി രാജ് സൂരിയും ഇന്ത്യയും ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഞായറാഴ്ചത്തെ സൂപ്പര്‍ബോള്‍ മത്സരം കാണുക. അടുത്ത മൂന്നുവര്‍ഷത്തെ സ്‌റ്റേഡിയങ്ങള്‍ ഇപ്പോഴേ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. 2015-ല്‍ അരിസോണയിലെ ഗ്ലെന്‍ഡെയ്‌ലാണ് മത്സരം നടക്കുക. യൂണിവേഴ്‌സിറ്റി ഓഫ് ഫീനിക്‌സ് സ്റ്റേഡിയത്തില്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. 2016-ല്‍ കാലിഫോര്‍ണിയയിലും 2017-ല്‍ ടെക്‌സസിലും സൂപ്പര്‍ ബോള്‍ എന്‍എഫ്എല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. ഇതില്‍ അമ്പതാം എഡീഷന്‍ നടക്കുന്ന ലെവീസ് സ്റ്റേഡിയത്തില്‍ 2016 ഫെബ്രുവരി നടക്കാനിരിക്കുന്നത് ഗ്രാന്‍ഡ് ഷോയാണ്.
'തേങ്ങാപ്പന്തുകളി' എന്നു കളിയാക്കി മാറി നില്‍ക്കാനാണ് ഒട്ടുമിക്ക മലയാളികള്‍ക്കും താത്പര്യമെങ്കിലും മുഖ്യധാര അമേരിക്കക്കാര്‍ക്കിടയിലെ ആവേശം കണ്ടും വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് ലോഞ്ചിങ്ങ് ആസ്വദിക്കാനുമാണ് കുറേ മലയാളികളെങ്കിലും ഇതു കാണുന്നത്. എന്‍എഫ്എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സ്റ്റേഡിയമാണ് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഇതിനു ചെലവായത് 1.6 ബില്യണ്‍ ഡോളറാണ്. സ്‌റ്റേഡിയത്തിന്റെ സ്വീറ്റ് റൂമിലിരുന്നു കളി തത്സമയം കാണാനുള്ള സൗകര്യമുണ്ട്. പക്ഷേ ബാങ്ക് അക്കൗണ്ടില്‍ ഒരു മില്യണ്‍ ഡോളര്‍ കുറഞ്ഞത് വേണം. ആവശ്യക്കാര്‍ കൂടിയാല്‍  തുകയും കൂടും. മൂവായിരത്തോളം സെക്യൂരിറ്റി ഗാര്‍ഡുകളും എഴുനൂറോളം പോലീസ് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിക്കു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മഫ്തിയിലുള്ളവര്‍ വേറെ. എഫ്ബിഐയും രംഗത്തുണ്ട്. ആദ്യ സൂപ്പര്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്  സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സീഹോക്ക്‌സ്. എട്ടു മില്യണ്‍ പൗണ്ട് ഗ്വാക്കമോളി സൂപ്പര്‍ ബോള്‍ സണ്‍ഡേയില്‍ മത്സരസമയം മാത്രം ഭക്ഷിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടൊപ്പം 14,500 ടണ്‍ ചിപ്‌സും ഉപയോഗിക്കുമത്രേ. സൂപ്പര്‍ബോളിന്റെ ചരിത്രത്തില്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥയില്‍ മത്സരം നടക്കുന്നതും ഇതാദ്യമാണ്. പക്ഷേ, ഈ കൊടുംതണുപ്പിനൊന്നും സൂപ്പര്‍ബോളിന്റെ ആവേശം തെല്ലും കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കോടികളുടെ മണികിലുക്കം മുഴങ്ങുന്ന കായികവേദി ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ന്യൂയോര്‍ക്കും ന്യൂജഴ്‌സിയും കാതോര്‍ത്തിരിക്കുന്നത് സൂപ്പര്‍ബോളിന്റെ കിക്കോഫിനു വേണ്ടി മാത്രമാണ്.




image
Super Bow llogo
image
Super Bow llogo
image
Super Bowl trophy.
image
Metlife stadium
image
Metlife stadium
image
Metlife stadium
Facebook Comments
Share
Comments.
image
PPM Ali
2014-02-01 20:03:07
   lets enjoy-ad,match or snacks!
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഓ.സി.ഐ. കാർഡുകാർക്ക് സ്വത്ത് വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക
സ്റ്റിമുലസ് പേയ്മെന്റ് ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ
അന്താരാഷ്ട്ര വനിതാദിനാഘോഷവുമായി ചിത്രകാരികള്‍
തെക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാരുടെ ഒഴുക്ക്; ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും
ബൈഡൻ പ്ലീസ് ലെറ്റസ്‌ ഇൻ (ബി ജോൺ കുന്തറ )
വാക്സിൻ പേറ്റൻറ്റ് : ഇന്ത്യയുടെ നിർദേശം തള്ളണമെന്ന് സെനറ്റർമാർ; ഫൈസർ വാക്‌സിനെതിരെ റഷ്യ
പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)
On this Women's Day(Asha Krishna)
അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം (ഫിലിപ്പ് മാരേട്ട്)
അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍
ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഏബ്രഹാം ചുമ്മാര്‍ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച.
ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)
നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut