Image

പെട്രോളിന്‌ ലിറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിച്ചു

Published on 03 November, 2011
പെട്രോളിന്‌ ലിറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്റിന്‌ 1.82 രൂപ കൂട്ടി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്‌ വില വര്‍ധിപ്പിച്ചത്‌. ഇതോടെ പെട്രോളിന്‌ ലിറ്ററിന്‌ 71 രൂപയായി. വില ഇന്നു അര്‍ധരാത്രിയോടെ നിലവില്‍ വരും. വരുംദിവസങ്ങളില്‍ മറ്റ്‌ ഓയില്‍ കമ്പനികളും വില വര്‍ധിപ്പിച്ചേക്കും.

സാധാരണക്കാരന്റെ ജീവിതത്തില്‍ കനത്ത ആഘാതമേല്‍പ്പിച്ച പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. സംസ്ഥാനത്ത്‌ കരിദിനത്തിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. നിരുത്തരവാദപരമായ നിലപാടാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ ബി.ജെ.പി.നേതാവ്‌ സുഷമ സ്വരാജ്‌ പ്രതികരിച്ചു. ഇതിനെതിരേ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും സുഷമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക