ഡാലസ് സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികവും, ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷവും ജനുവരി 25 -ന്, ഷീല മോന്‍സ് മുരിക്കന്‍ മുഖ്യാതിഥി
AMERICA
23-Jan-2014
എബി മക്കപ്പുഴ
AMERICA
23-Jan-2014
എബി മക്കപ്പുഴ

ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷിക പൊതു യോഗം കരൊള്‍ട്ടണിലുള്ള സെന്റ്
മേരീസ് ഓര്‌ത്തഡോക്‌സ് (1212 OLD DENTON DR. CARROLTON TX.75006) പള്ളിയുടെ
ഓഡിറ്റൊറിയത്തില്‍ സമ്മേളിക്കുന്നു. ജനുവരി 25 ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക്
കൂടുന്ന വാര്‍ഷിക സമ്മേളനത്തോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ
ആഘോഷിക്കും.
പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രശസ്‌ത എഴുത്തുകാരിയും, കേരളത്തിലെ സാഹിത്യസാംസ്‌കാരിക, തലങ്ങളില്‍ ശോഭിച്ചു നില്‌ക്കുന്ന ശ്രിമതി.ഷീല മോന്‍സ് മുരിക്കന്‍ മുഖ്യ അതിഥി ആയിരിക്കും. മഹത്തായ സാമൂഹ്യസാംസ്‌കാരിക സേവങ്ങളാല്‍ പ്രവസി മലയാളികളുടെ ഇടയില്‍ വ്യക്തിത്വം തെളിയിച്ച ശ്രീ. എബ്രഹാം തെക്കേമുറി, ഡാലസിലെ മലയാളികളുടെ ആദരണീയനും, ബഹുമാന്യനുമായ ഫാദര്‍ രാജു ഡാനിയേല്‍ എന്നിവര്‍ ആശംസാസന്ദേശം നല്‌കും.

ഡാളസിലെ പ്രശസ്‌ത നര്‍ത്തകി
ഷൈനി ഫിലിപ്പിനോടൊപ്പം റിഥം ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ നടനചാതുരിയുടെ
മാറ്റുരക്കുന്ന നൃത്ത നൃത്യങ്ങള്‍ ഡാലസ് സൗഹൃദ വേദിയുടെ വാര്‍ഷിക സമ്മേളനത്തില്‍
അരങ്ങേറും. യോഗത്തിലേക്ക് എല്ലാ മലയാള സ്‌നേഹികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി
അജയകുമാര്‍ അറിയിക്കുന്നു.
പ്രവേശനം സൗജന്യമായിരിക്കും.പങ്കെടുക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments