Image

പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു

Published on 21 January, 2014
 പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു

റോം: പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ബൊലോഗ്നയിലാണ് 80കാരനായ അബാഡോയുടെ അന്ത്യമുണ്ടായതെന്ന് മേയറുടെ ഓഫിസ് അറിയിച്ചു.

ലാസ്കാലയുടെ സംഗീതസംവിധായകനായ അബാഡോയെ കഴിഞ്ഞവര്‍ഷം സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. 1979നും 88നുമിടയില്‍ ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചു. 86 മുതല്‍ 91 വരെ വിയന്നയിലെ സ്റ്റാറ്റ്സോപറില്‍ സംഗീതസംവിധായകനായിരുന്നു.

ഷികാഗോ സിംഫണി ഓര്‍ക്കസ്ട്രയില്‍ അതിഥി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുറെക്കാലമായി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


 പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക