Image

മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം നിയന്ത്രിക്കണം: മാര്‍ പവ്വത്തില്‍

Published on 16 January, 2014
മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം നിയന്ത്രിക്കണം: മാര്‍ പവ്വത്തില്‍
ചങ്ങനാശേരി: മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്റെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും ഇക്കാലത്ത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും മൂല്യങ്ങളും ധാര്‍മികതയും കൈവിടാതെ പ്രവര്‍ത്തിക്കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു. 

ആധുനിക സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകള്‍ക്ക് എന്തുംപറയാം എന്തും ചെയ്യാമെന്ന നിലപാടിലേക്കെത്തിയിരിക്കുകയാണ്. മാധ്യമരംഗത്തേക്ക് കടന്നുവരുന്ന നവപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ പക്വതയോടെ വിലയിരുത്താനും വിശകലനം ചെയ്യാനും ബോധ്യം നേടണം. കൃത്രിമമായി വാര്‍ത്തകള്‍ മെനഞ്ഞ് സംപ്രേഷണം ചെയ്യുന്നത് ഒരിക്കലും യോജിച്ചതല്ല. മാധ്യമങ്ങളും പ്രവര്‍ത്തകരും മാനദണ്ഡങ്ങളും സ്വാതന്ത്ര്യങ്ങളും മറികടക്കുന്നത് ശരില്ലെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

എസ്‌ജെസിസി അക്കാഡമിക് ചെയര്‍മാന്‍ പ്രഫ. ജോണ്‍ ശങ്കരമംഗലം അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ആന്റണി ഏത്തക്കാട് എന്നിവര്‍ പ്രസംഗിച്ചു. 

(ദീപിക)

മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം നിയന്ത്രിക്കണം: മാര്‍ പവ്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക