Image

ഭാര്യയ്‌ക്ക്‌ ക്ഷയരോഗമെന്ന്‌ പരോള്‍ നീട്ടി നല്‍കണമെന്ന്‌ സഞ്‌ജയ്‌ ദത്ത്‌

Published on 11 January, 2014
ഭാര്യയ്‌ക്ക്‌ ക്ഷയരോഗമെന്ന്‌ പരോള്‍ നീട്ടി നല്‍കണമെന്ന്‌ സഞ്‌ജയ്‌ ദത്ത്‌
മുംബയ്‌: ഭാര്യയ്‌ക്ക്‌ ക്ഷയരോഗമായതിനാല്‍ തനിക്ക്‌ പരോള്‍ നീട്ടി നല്‍കണമെന്ന്‌ മുംബയ്‌ ബോംബ്‌ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌ ആവശ്യപ്പെട്ടു.

പരോള്‍ 30 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട്‌ അദ്ദേഹം അപേക്ഷ നല്‍കി. 2013 ഡിസംബര്‍ 21നാണ്‌ ദത്തിന്‌ ഭാര്യയുടെ അസുഖം സംബന്ധിച്ച്‌ പരോള്‍ അനുവദിച്ചത്‌. ജനുവരി 21നാണ്‌ ദത്തിന്റെ പരോള്‍ കാലാവധി അവസാനിക്കുന്നത്‌.

മുപ്പത്തിയേഴുകാരിയായ ഭാര്യ മാന്യതയ്‌ക്ക്‌ ക്ഷയമാണെന്ന്‌ കഴിഞ്ഞ ദിവസം ആശുപത്രി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാര്യ മാന്യതയുടെ ആദ്യ ഘട്ട ചികിത്സകള്‍ക്കായി പരോള്‍ കാലാവധി ഒരു മാസം കൂട്ടി നീട്ടി നല്‍കണമെന്നാണ്‌ ദത്ത്‌ ആവശ്യപ്പെട്ടത്‌.

ഇന്നലെയാണ്‌ ആശുപത്രി റിപ്പോര്‍ട്ടുകള്‍ ചേര്‍ത്തുള്ള പൂര്‍ണമായ അപേക്ഷ നല്‍കിയത്‌. 1993ലെ മുംബയ്‌ ബോംബ്‌ സ്‌ഫോടനക്കേസില്‍ അഞ്ച്‌ വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്‌.
ഭാര്യയ്‌ക്ക്‌ ക്ഷയരോഗമെന്ന്‌ പരോള്‍ നീട്ടി നല്‍കണമെന്ന്‌ സഞ്‌ജയ്‌ ദത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക