Image

താനും അഭിലാഷും ലിവിംഗ്‌ ടുഗെദര്‍; ഒരു വര്‍ഷമായി പിരിഞ്ഞുതാമസിക്കുന്നു: നടി ലെന

Published on 09 January, 2014
താനും അഭിലാഷും ലിവിംഗ്‌ ടുഗെദര്‍; ഒരു വര്‍ഷമായി പിരിഞ്ഞുതാമസിക്കുന്നു: നടി ലെന
താനും അഭിലാഷും തമ്മില്‍ വിവാഹിതരായിരുന്നില്ലെന്നും ലിവിംഗ്‌ ടുഗെദര്‍ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളുവെന്നും നടി ലെന പറഞ്ഞതായി റിപ്പോര്‍ട്ട്‌. ആരെയും അറിയിച്ചിട്ടല്ല ഞങ്ങള്‍ ഒന്നിച്ചത്‌. അതിനാല്‍ തന്നെയണ്‌ പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു.

അഭിലാഷുമായി ആറാം ക്ലാസില്‍ വച്ച്‌ പ്രണയത്തിലായതാണെന്ന്‌ മുന്‍പ്‌ ലെന വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്റെ പിന്തുണയാണ്‌ സിനിമയിലും സീരിയിലും അഭിനയിക്കാന്‍ പ്രേരണ നല്‍കിയതെന്നും സൈക്കോളജിസ്റ്റ്‌ കൂടിയായ നടി മുന്‍പ്‌ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതുവരെ എല്ലാവരും തന്നെ സ്‌നേഹത്തിന്‌ നന്ദിയെന്നും, ഇത്‌ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും ലെന ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
താനും അഭിലാഷും ലിവിംഗ്‌ ടുഗെദര്‍; ഒരു വര്‍ഷമായി പിരിഞ്ഞുതാമസിക്കുന്നു: നടി ലെന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക