Image

ദുരൂഹ സാഹചര്യത്തില്‍ കാണാതായ നടിയെ കാമുകനോടൊപ്പം അറസ്റ്റ്‌ ചെയ്‌തു

Published on 09 January, 2014
ദുരൂഹ സാഹചര്യത്തില്‍ കാണാതായ നടിയെ കാമുകനോടൊപ്പം അറസ്റ്റ്‌ ചെയ്‌തു
മുംബൈ: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ മറാത്തി നടി അല്‍ക പുനേവറിനെ കാമുകനോടൊപ്പം ചെന്നൈയില്‍ വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.ചെന്നൈ പൂനമല്ലി ഹൈ റോഡിലെ ഒരു ഹോസ്റ്റലില്‍ നിന്നാണ്‌ അല്‍ക പുനേവറിനെയും കാമുകന്‍ അലോക്‌ പലിവാളിനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രാമദ്ധ്യേ 2013 ഡിസംബര്‍ 27 നാണ്‌ ഇവരെ കാണാതായത്‌. പുനെയിലേക്കുള്ള യാത്രക്കിടെ കാണാതായി എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ അല്‍ക കാമുകന്‍ അലോകിനൊപ്പം ചെന്നൈയിലെത്തി ഹോട്ടലില്‍ മുറിയെടുത്ത്‌ താമസിക്കുകയായിരുന്നു. കാമുകനൊപ്പം പിടിയിലായ നടിയെ ചെന്നൈ പോലീസ്‌ മുംബൈയില്‍ നിന്നുമെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്‌ കൈമാറി. പോലീസ്‌ സംഘത്തിന്റെ ശ്രദ്ധ തിരിക്കാനായി തെറ്റായ വിവരങ്ങളും തെളിവുകളും സൃഷ്ടിച്ചതിന്‌ മുംബൈ പോലീസ്‌ അല്‍ക പുനേവറിനെതിരെ കേസെടുത്തു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ നടിയെ കാമുകനോടൊപ്പം അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക