ജേക്കബിന് പകരം മന്ത്രി യാക്കോബായ സഭയില്‍ നിന്നാകണം: ജോസഫ് മാര്‍ ഗ്രിഗോറിയസ്
Published on 01 November, 2011
കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.
ജേക്കബിന്റെ കുടുംബത്തിലെ ഒരാള്‍ യാക്കോബായ സഭയില്‍ നിന്നാകണമെന്ന് യാക്കോബായ
സഭാധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് അഭിപ്രായപ്പെട്ടു. അത് ജേക്കബിന്റെ
ഭാര്യയോ മകനോ ആകാമെന്നും തിരുമേനി പറഞ്ഞു.
എന്നാല്‍ ഭാവി പരിപാടികള്‍
മൂന്നാം തിയതി തിരുവന്തപുരത്ത് ചേരുന്ന പാര്‍ട്ടിയുടെ നേതൃയോഗം
തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. ജോണി
നെല്ലൂരിന് താല്‍പര്യമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല