Image

ദീപികയുടെ പിറന്നാളാഘോഷം ന്യൂയോര്‍ക്കില്‍, രണ്‍വീറും പങ്കെടുത്തതായി റിപ്പോര്‍ട്ട്‌

Published on 06 January, 2014
ദീപികയുടെ പിറന്നാളാഘോഷം ന്യൂയോര്‍ക്കില്‍, രണ്‍വീറും പങ്കെടുത്തതായി റിപ്പോര്‍ട്ട്‌
ബോളിവുഡ്‌ നടി ദീപിക പദുക്കോണിന്റെ ഇരുപത്തിയെട്ടാം പിറന്നാളാഘോഷം ന്യൂയോര്‍ക്കില്‍ നടന്നു. ചടങ്ങില്‍ രണ്‍വീര്‍ സിങും പങ്കെടുത്തതായി റിപ്പോര്‍ട്ട്‌. രണ്‍വീര്‍ സിങും ദീപിക പദുകോണും തമ്മില്‍ പ്രണയത്തിലാണെന്നാണ്‌ പപ്പാരിസികള്‍ പറയുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുപേരും ഇതേവരെ ഒരുകാര്യവും വിട്ടുപറഞ്ഞിട്ടില്ല.

നേരത്തേ ദീപിക പുതുവത്സരാഘോഷത്തിനായി കുടുംബത്തിനൊപ്പം മാലി ദ്വീപ്‌സിലേയ്‌ക്ക്‌ പോയെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. അവിടുത്തെ ആഘോഷം കഴിഞ്ഞശേഷം ദീപിക നേരേ ന്യൂയോര്‍ക്കിലേയ്‌ക്ക്‌ പോവുകയായിരുന്നുവെന്നാണ്‌ കേള്‍ക്കുന്നത്‌. ദീപികയുടെ വരവും കാത്ത്‌ രണ്‍വീര്‍ ന്യയോര്‍ക്കിലുണ്ടായിരുന്നുവത്രേ. പിറന്നാളാഘോഷം കഴിഞ്ഞ്‌ ദീപിക തനിച്ച്‌ ഇന്ത്യയിലേയ്‌ക്ക്‌ പോകുകയും ചെയ്‌തു.
ദീപികയുടെ പിറന്നാളാഘോഷം ന്യൂയോര്‍ക്കില്‍, രണ്‍വീറും പങ്കെടുത്തതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക