Image

നല്ല സിനിമകള്‍ വിജയിക്കും -മോഹന്‍ലാല്‍

Published on 04 January, 2014
നല്ല സിനിമകള്‍ വിജയിക്കും -മോഹന്‍ലാല്‍
കൊച്ചി: നല്ല സിനിമകള്‍ ഉണ്ടായാല്‍ പ്രേക്ഷകര്‍ കാണുമെന്ന് നടന്‍ മോഹന്‍ലാല്‍. ഇത്തരം സിനിമകള്‍ വിജയിക്കുകയും ചെയ്യും. ദൃശ്യം ഇന്ത്യക്കകത്തും പുറത്തും മികച്ച അഭിപ്രായമാണ് നേടുന്നത് -എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ വിപ്ളവമുണ്ടാക്കുന്ന കാര്യമാണ് ‘ദൃശ്യ’ത്തിലൂടെ ചെയ്തിരിക്കുന്നത്. സിനിമയില്‍ ആദ്യ പകുതി, രണ്ടാം പകുതി എന്നുള്ള കണ്‍സപ്റ്റൊക്കെ പഴകിയതാണ്. അങ്ങനെയൊരു സംവിധാനം ഇല്ളെന്നാണ് വിശ്വാസമെന്നും മലയാള സിനിമയില്‍ അത് ഒരു സിസ്റ്റം പോലെ നടക്കുകയാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ചുള്ള ബ്ളോഗ് എഴുത്തിനെപ്പറ്റി ചോദിച്ചപ്പോള്‍ ഡല്‍ഹിയിലെ വിജയം എല്ലായിടത്തും സാധ്യമാണെന്നും മാറ്റമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അത് നല്ലതിനായിരിക്കണമെന്നുമായിരുന്നു മോഹന്‍ലാലിന്‍െറ മറുപടി.
നല്ല സിനിമകള്‍ വിജയിക്കും -മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക