Image

പരിക്കില്‍ നിന്ന്‌ മുക്തിനേടി സ്വര്‍ണ്ണ തിരിച്ചെത്തുന്നു

Published on 04 January, 2014
പരിക്കില്‍ നിന്ന്‌ മുക്തിനേടി സ്വര്‍ണ്ണ തിരിച്ചെത്തുന്നു
ബാല്‍ക്കണിയില്‍ നിന്നും വീണ്‌ പരുക്കേറ്റ്‌ ചികിത്സയില്‍ക്കഴിഞ്ഞ യുവനടി സ്വര്‍ണ തോമസ്‌ 2014-ല്‍ തിരിച്ചെത്തുന്നു. ചില ചിത്രങ്ങളുടെ ചിത്രീകരണം പാതിവഴിയിലായപ്പോഴാണ്‌ സ്വര്‍ണ അപകടം പറ്റി ആശുപത്രിയിലായത്‌. ഇപ്പോള്‍ താരം തിരിച്ചുവരുകയാണ്‌.

പ്രണയകഥ, ഫ്‌ളാറ്റ്‌ നമ്പര്‍ 4ബി എന്നീ ചിത്രങ്ങളാണ്‌ സ്വര്‍ണയുടേതായി റിലീസിനൊരുങ്ങുന്നത്‌. രണ്ട്‌ ചിത്രങ്ങളും ജനുവരിയില്‍ത്തന്നെ റിലീസ്‌ ചെയ്യുമെന്നാണ്‌ സൂചന. പ്രണയകഥ പേരുപോലെതന്നെ ഒരു റൊമാന്റിക്‌ ചിത്രമാണ്‌. പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ റിത എന്ന കഥാപാത്രമായാണ്‌ സ്വര്‍ണ ഈ ചിത്രത്തില്‍ എത്തുന്നത്‌. കാമ്പസ്‌ പ്രണയമാണ്‌ ചിത്രത്തിന്റെ പ്രമേയം. റിതയുടെയും കാമുകന്റെയും രക്ഷിതാക്കള്‍ പ്രണയത്തെക്കുറിച്ച്‌ അറിയുന്നതോടെയാണ്‌ ചിത്രത്തിന്റെ കഥാഗതിമാറുന്നത്‌. തുടര്‍ന്ന്‌ ഇവര്‍ ഒളിച്ചോടി വിവാഹം കഴിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയാണ്‌. പിന്നീട്‌ ഇവര്‍ക്കുമുന്നില്‍ റിതയുടെ പ്രായം പ്രശ്‌നമാകുന്നു. ഷെഹ്നാസ്‌ മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫോറോസ്‌ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

രണ്ടാമത്തെച്ചിത്രമായ ഫ്‌ളാറ്റ്‌ നമ്പര്‍ 4ബി തീര്‍ത്തും വ്യത്യസ്‌തമായ ചിത്രമാണെന്നാണ്‌ സ്വര്‍ണ പറയുന്നത്‌.
പരിക്കില്‍ നിന്ന്‌ മുക്തിനേടി സ്വര്‍ണ്ണ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക