Image

ടി.എം.ജേക്കബിന്റെ മരണം: പൊളിറ്റിക്കല്‍ ഫോറം അനുശോചിച്ചു

Published on 31 October, 2011
ടി.എം.ജേക്കബിന്റെ മരണം: പൊളിറ്റിക്കല്‍ ഫോറം അനുശോചിച്ചു
ഹ്യൂസ്റ്റന്‍: രാഷ്‌ട്രീയ അതികായനും മികച്ച പാര്‍ലമെന്റേറിയനും ദീര്‍ഘദര്‍ശിയും പ്രതിഭാശാലിയായ ഭരണകര്‍ത്താവ്‌, രാഷ്‌ട്രീയതന്ത്രജ്‌ഞന്‍, സമുദായസ്‌നേഹി എന്നീ നിലകളിലും കേരളത്തിന്റെ മുഖ്യരാഷ്‌ട്രീയധാരയില്‍ തെളിഞ്ഞു നിന്ന മന്ത്രി ടിഎം.ജേക്കബിന്റെ അകാലനിര്യാണത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്‌ എ.ടി.സാമുവലും ജനറല്‍ സെക്രട്ടറി ബിനോയി സെബാസ്റ്റ്യനും അനുശോചനം രേഖപ്പെടുത്തി.

ആധുനീകകേരളത്തിന്റെ വെവിധ്യമാര്‍ന്ന വികസനരംഗങ്ങളില്‍ ഒരു ഭരണകര്‍ത്താവ്‌ എന്ന നിലയില്‍ അദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്‌മരണാര്‍ഹമായിരിക്കുമെന്ന്‌ സംയുക്ത അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ ആധുനക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച, സ്‌ക്കൂള്‍ യുവജനോത്‌സവത്തിന്റെ പുനരേകീകരണം, കേരളജലനയരൂപീകരണം, ഭക്ഷ്യസിവില്‍ സപ്‌ളൈരംഗത്തെ നവീനപരിപാടികള്‍ തുടങ്ങി അദേഹം ഭരിച്ച എല്ലാ വകപ്പുകളിലും ജനസ്‌നേഹിയും ദീര്‍ഘദര്‍ശിയുമായ ഒരു ഭരണാധിപന്റെ തികഞ്ഞ പാടവം കാണുവാന്‍ കഴിയും. എന്നും പ്രതിപക്ഷബഹുമാനവും ആശയപരമായി ഭിന്നകളില്‍ നില്‍ക്കുന്നവരോടുള്ള ആദരവും രാഷ്‌ട്രീയ ആഢ്യത്വവും കാത്തു സുക്ഷിച്ച ടി.എം.ജേക്കബിന്റെ ആകാലമരണം കേരള രാഷ്‌ട്രീയത്തിനും ജനാധിപത്യത്തിനും ഐക്യജനാധിപത്യമുന്നണിക്കും ഒരു നഷ്ടം തന്നെയായിരിക്കും.
ടി.എം.ജേക്കബിന്റെ മരണം: പൊളിറ്റിക്കല്‍ ഫോറം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക