Image

ഹസാരെ സംഘത്തിന്റെ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കില്ല

Published on 29 October, 2011
ഹസാരെ സംഘത്തിന്റെ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കില്ല
ഗാസിയാബാദ്‌: അണ്ണാ ഹസാരെ സംഘത്തിന്റെ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കില്ലെന്ന്‌ സംഘാംഗം അരവിന്ദ്‌ കേജ്‌രിവാള്‍ വ്യക്തമാക്കി. ഇന്ന്‌ ഗാസിയാബാദിലെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമാണ്‌ ഇദ്ദേഹം നിലപാട്‌ വ്യക്തമാക്കിയത്‌.

തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഘത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഹിസാറില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനുള്ള തീരുമാനം ശരിയാണെന്നു കോര്‍ കമ്മിറ്റി വിലയിരുത്തിതായും കേജ്‌രി വാള്‍ പറഞ്ഞു. യോഗത്തില്‍ ഹസാരെയും കര്‍ണാടക ലോകായുക്‌ത മുന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെയും സാമൂഹിക പ്രവര്‍ത്തക മേധാ പട്‌കറും യോഗത്തിനെത്തിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക