Image

ഗ്രൗണ്ട്‌ സീറോയ്‌ക്കടുത്ത്‌ 3000 മെഴുകുതിരി കത്തിച്ച്‌ ദീപാവലി ആഘോഷം

Published on 29 October, 2011
ഗ്രൗണ്ട്‌ സീറോയ്‌ക്കടുത്ത്‌ 3000 മെഴുകുതിരി കത്തിച്ച്‌ ദീപാവലി ആഘോഷം
ന്യൂയോര്‍ക്ക്‌: ദീപാവലി ആഘോഷത്തിനു പുതുമ പകര്‍ന്നുകൊണ്ട്‌ ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയും (ഫ്‌ളഷിംഗ്‌ ഹിന്ദു ടെമ്പിള്‍), ഹിന്ദു സേവാ ചാരിറ്റീസും ചേര്‍ന്ന്‌ ഗ്രൗണ്ട്‌ സീറോയ്‌ക്കടുത്ത്‌ 3000 മെഴുകുതിരികള്‍ കത്തിക്കുന്നു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തത്തില്‍ മരിച്ച 3000 പേരുടെ അനുസ്‌മരണാര്‍ത്ഥമാണ്‌ നൂതനമായ ഈ ചടങ്ങ്‌. തിന്മയുടെ മേല്‍ നന്മ വിജയിച്ചതിന്റെ ആഘോഷമായ ദീപാവലിയോടനുബന്ധിച്ച്‌ ഇത്തരമൊരു ചടങ്ങ്‌ തീര്‍ത്തും അര്‍ത്ഥവത്താണെന്ന്‌ ക്ഷേത്രം പ്രസിഡന്റ്‌ ഡോ. ഉമാ മൈസൂരേക്കര്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ ആറിന്‌ നാലുമണിക്കാണ്‌ കാന്‍ഡില്‍ ലൈറ്റിംഗ്‌ ബാറ്ററി പാര്‍ക്കിലെ കാന്‍ഡില്‍ ക്ലബില്‍ ചടങ്ങ്‌ നടക്കുക. ഇവിടെ നിന്നാണ്‌ സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടിയിലേക്കുള്ള ബോട്ടുകള്‍.

കഴിയുന്ന ആളുകള്‍ ഇതില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സേവാ ചാരിറ്റീസിന്റെ ഫുഡ്‌ ബാങ്കിലേക്ക്‌ കാനിലോ, പായ്‌ക്ക്‌ ചെയ്‌തോ ആയ ഭക്ഷണസാധനങ്ങള്‍ അന്നു സംഭാവന ചെയ്യാന്‍ കൊണ്ടുവരാനും സേവാ ചാരിറ്റീസിന്റെ നേതാവ്‌ അന്‍ജു ഭാര്‍ഗവന്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക