Image

മുന്‍ ഫുട്‌ബോള്‍ താരം എം. അശോകന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 29 October, 2011
മുന്‍ ഫുട്‌ബോള്‍ താരം എം. അശോകന്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്‌: പ്രശസ്‌ത മുന്‍ ഫുട്‌ബോള്‍ താരം എം. അശോകന്‍ കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. സംസ്‌ഥാന ജൂനിയര്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള അശോകന്‍ കോഴിക്കോട്‌ യങ്‌ചലഞ്ചേഴ്‌സ്‌, കാലിക്കറ്റ്‌ യങ്‌സ്‌റ്റേര്‍സ്‌, കല്ലായ്‌ യൂത്ത്‌സ്‌ ക്ലബുകള്‍ക്കു ജഴ്‌സിയണിഞ്ഞശേഷം തിരുവനന്തപുരം ടൈറ്റാനിയം സ്‌പോര്‍ട്‌സ്‌ ക്ലബിനും തുടര്‍ന്ന്‌ മുംബൈ മൊറാര്‍ജി മില്‍സിനും വേണ്ടി ഒട്ടേറെ അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ സ്‌റ്റോപ്പര്‍ ബാക്കായി തിളങ്ങിയിരുന്നു. ഭാര്യ: ജയലക്ഷ്‌മി. മകന്‍: ശ്രീകാന്ത്‌. കളിയില്‍നിന്ന്‌ വിരമിച്ചശേഷം കോയമ്പത്തൂരിലായിരുന്നു താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക