വാതുവയ്‌പേ വാഴ്‌ക.. (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
AMERICA
07-Dec-2013
AMERICA
07-Dec-2013

വാതുവയ്‌പില്‍ ബിരുദമെടുത്തവര്‍
വാനം മുട്ടെ സിക്‌സര്‍ പറത്തുന്നു
കയ്യടിച്ചു ഞാന്‍ ഉന്മത്തനാകുന്നു
വാതുവയ്‌പുകാര്‍ പൊട്ടിച്ചിരിക്കുന്നു
വാനം മുട്ടെ സിക്‌സര്‍ പറത്തുന്നു
കയ്യടിച്ചു ഞാന്‍ ഉന്മത്തനാകുന്നു
വാതുവയ്‌പുകാര്‍ പൊട്ടിച്ചിരിക്കുന്നു
ഫോറടിച്ചാല്‍ വിജയം സുനിശ്ചിതം
ഹൃദയതാളം ഉച്ചത്തിലാകുന്നു
റണ്ണെടുക്കാതെ റണ്‍ഔട്ട് ആകുന്നു
വാതുവയ്‌പുകാര്‍ ആടി തിമര്‍ക്കുന്നു
വിഗ്രഹങ്ങള്‍ വീണുടഞ്ഞീടുന്നു
ജന്മനാടിനെ ഒറ്റിക്കൊടുക്കുന്നു
പാല് നല്‌കിയ കയ്യില്‍ കടിക്കുന്നു
കാണികളൊക്കെ വിഡ്‌ഢികളാകുന്നു
നൂറുകോടി ജനങ്ങള്‍തന്‍ ശ്വാസത്തില്‍
പടര്‍ന്നുകയറിയോരീ കളിയാട്ടത്തെ
വ്യഭിചരിച്ചു മാനം കെടുത്തിയ
പിമ്പുകള്‍ വിളയാട്ടം നടത്തുന്നു
കളിക്ക് പിന്നിലെ കളിയറിയാത്തവന്‍
കളിക്കളത്തിനു വെളിയിലിരിക്കുന്നു
വായില്‍ സ്വര്‍ണം അരച്ചുകുടിച്ചവന്‍
കളിക്കളത്തില്‍ അരങ്ങ് തകര്‍ക്കുന്നു
ലീവെടുത്ത് ഞാന്‍ വീട്ടിലിരിക്കുന്നു
എന്‍റെ ടീമിന് കയ്യടിച്ചീടുവാന്‍
എന്‍റെ നെഞ്ചില്‍ അഗ്‌നിസ്‌ഫുലിന്‌ഗങ്ങള്‍
എന്‍റെ ടീമിതാ തോറ്റു മടങ്ങുന്നു
തോല്‍വിയെന്നും ജയത്തിന്റെ മുന്നോടി
കോടി ബാങ്കില്‍ നിറഞ്ഞു കവിയുന്നു
എന്‍റെ താരം മനസ്സില്‍ ചിരിക്കുന്നു
നൂറു കോടിയെ കാര്‍ക്കിച്ച് തുപ്പുന്നു
എന്‍ തലച്ചോര്‍ അടിയറ വയ്‌ക്കണോ
വതുവയ്‌പിനു കോടികള്‍ നേടുവാന്‍ ?
രാക്കിളികള്‍ പാട്ട് നിര്‍ത്തീടട്ടെ
ഇക്കളികള്‍ തിരിച്ചറിയേണം നാം !!!


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments