Image

മൂകേഷ്‌ അംബാനി ഇന്ത്യയിലെ സമ്പന്നരിലെ ഒന്നാമന്‍

Published on 27 October, 2011
മൂകേഷ്‌ അംബാനി ഇന്ത്യയിലെ സമ്പന്നരിലെ ഒന്നാമന്‍
മുംബൈ: റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ മേധാവി മൂകേഷ്‌ അംബാനി ഇന്ത്യയിലെ സമ്പന്നരിലെ ഒന്നാമന്‍. ലക്ഷ്‌മി മിത്തല്‍ ആണ്‌ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്‌. ഫോബ്‌സ്‌ മാസിക ഇറക്കിയ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലാണ്‌ മൂകേഷ്‌ അംബാനി ഒന്നാമനായത്‌. 2260 കോടി ഡോളര്‍ ആണ്‌ മൂകേഷിന്‍െറ ആസ്‌തി. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 440 കോടി ഡോളറിന്‍െറ കുറവ്‌ മുകേഷിന്‍െറ സമ്പത്തില്‍ ഉണ്ടായിട്ടുണ്ട്‌.

വിപ്രോ മേധാവി അസിം പ്രേംജി മൂന്നാമനായും പട്ടികയില്‍ ഇടം നേടി. മിത്തലിന്‌ 1920 കോടി ഡോളറിന്‍െറയും അസിം പ്രേംജിക്ക്‌ 1300 കോടി ഡോളറിന്‍െറയൂം ആസ്‌തിയാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യന്‍ സമ്പന്നരുടെ സ്വത്തില്‍ 20 ശതമാനം ഇടിവ്‌ സംഭവിച്ചതായാണ്‌ ഫോബ്‌സ്‌ മാസിക കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക