Image

അമേരിക്കന്‍ മലയാളികളെ, വരൂ മുഖ്യധാരയിലേക്ക്

ഡോ.ഏ.കെ.ബി. പിള്ള Published on 27 October, 2011
അമേരിക്കന്‍ മലയാളികളെ, വരൂ മുഖ്യധാരയിലേക്ക്

കേരള സംഘടനകളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ , അമേരിക്കയിലെ മുഖ്യധാരയിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും ധനസ്ഥിതിയിലും ഉന്നതസ്ഥാനം നേടിയ മലയാളികള്‍ക്ക്, അമേരിക്കയിലെ മുഖ്യധാരയില്‍ വലിയ സാധ്യതകളുണ്ട്. ഡോ.ഏ.കെ.ബി.പിള്ള ആസൂത്രണം ചെയ്തിട്ടുള്ള ഈ പരിപാടി, ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച നാലിനും എട്ടിനും ഇടയ്ക്ക്, ബ്രോന്‍സ് റിവര്‍ ഡെയ്‌ലിലെ (Riverdale)
സൊസൈറ്റി ഓഫ് കള്‍ച്ചറല്‍ (4450 Fieldstor Road)ലില്‍ വച്ച്, അദ്ദേഹം അദ്ധ്യക്ഷനായ ന്യൂയോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്റര്‍ഗ്രല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് (Inc) ന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അമേരിക്കയിലെ മുഖ്യ ധാരയിലേയും, മലയാളികളിലേയും പല പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുക്കും.

അമേരിക്ക പ്രശ്‌നങ്ങള്‍ കൊണ്ട് അതിയായ അസ്വസ്ഥത നേരിടുമ്പോള്‍ മലയാളികള്‍ക്ക് മുഖ്യധാരയില്‍ പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരം ആണിത്- അതായത്, സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാര പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കണം. ഇതാണ്, ചിന്തകനും മാനവ വികാസ ശാസ്ത്രജ്ഞനും, അമേരിക്കയിലെ ഇന്ത്യാക്കാരില്‍ സാമൂഹ്യ സേവനത്തില്‍ ഏറ്റവും പരിചയസമ്പത്തും ഉള്ള ഡോ.ഏ.കെ.ബിയുടെ വീക്ഷണം.

നവമായ ആശയങ്ങള്‍ക്ക് രൂപം കൊടുത്ത് അവശാസ്ത്രീയമായി നടപ്പാക്കാനുള്ള വൈദഗ്ധ്യത്തിന് അദ്ദേഹം പ്രശസ്തനത്രേ! ഈ സമ്മേളനത്തിന്റെ പേരു തന്നെ ഗ്രീനിംഗ് ഓഫ് അമേരിക്ക, ഇന്ത്യ ആന്റ് ദ വേള്‍ഡ് എന്നാണ്. "മുഖ്യധാര". പരിപാടികള്‍ നടപ്പാക്കാനുള്ള ഒരു സമിതിക്ക് വേണ്ട കര്‍മ്മപരിപാടികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും.

കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും തേടി, എല്ലാ വിഭാഗക്കരേയും സമ്മേളനത്തിനു ക്ഷണിച്ചിട്ടുണ്ട്. കൂട്ടായ്മയുടെ പ്രതിനിധാനമായി. ശ്രീ പോള്‍കറുകപ്പള്ളി (ഫൊക്കാന)ക്കും ശ്രീ ഗോപിനാഥ കുറുപ്പിനും (ഫോമ), മറ്റ് മുഖ്യധാരയിലെ പ്രമുഖരായ അമേരിക്കക്കാരോടൊപ്പം അവാര്‍ഡു നല്‍കും. എല്ലാവര്‍ക്കും, പ്രത്യേകിച്ച് സാമൂഹ്യ-സാംസ്‌കാ
രിക പ്രവര്‍ത്തകര്‍ക്ക് ക്ഷണം.

Ph: 718-601-0791
അമേരിക്കന്‍ മലയാളികളെ, വരൂ മുഖ്യധാരയിലേക്ക്
ഡോ.ഏ.കെ.ബി.പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക