Image

അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം

സാജു കണ്ണമ്പള്ളി Published on 04 December, 2013
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക്‌ ഇടവകയില്‍ നട 40 മണിക്കൂര്‍ ആരാധനയും അഖണ്‌ഡ ജപമാലയും സമാപിച്ചു. ഫാ. സജി പിണര്‍കയില്‍ നയിച്ച ശുശ്രൂഷയില്‍ ആയിരങ്ങള്‍ മൂന്ന്‌ ദിവസങ്ങളിലായി പങ്കെടുത്തു. വിശ്വാസ വര്‍ഷ സമാപനം ഇത്രയതികം അനുഗ്രഹദായകമായതിന്റെ ലഹരിയിലും, ആത്‌മീയതയിലുമാണ്‌ വികാരി ഫാ. എബ്രഹാം മുത്തോലത്തും, അസി. വികാരി ഫാ. സിജു മുടക്കോടിലും, പള്ളി കമിറ്റി അംഗങ്ങളും, ഇടവകാംഗങ്ങളും, ഇടവക ജനങ്ങളും.

നാളിതുവരെ അനുഭവിക്കാത്ത പ്രാര്‍ത്ഥനാ ചൈതന്യത്തിന്റെയും, ദൈവിക സാന്നിദ്ധ്യത്തിന്റെയും പ്രതീതി ജനിപ്പിച്ച ഈ ആരാധന വിശ്വാസ സമൂഹത്തിന്‌ ദൈവം നല്‍കിയ തലോടലായാണ്‌ പങ്കെടുത്തവര്‍ എല്ലാം അഭിപ്രായപ്പെട്ടത്‌.
നവബര്‍ 29 വെള്ളിയാഴ്‌ച വൈകുരേം 7 മണിക്ക്‌ വി. കുര്‍ബാനയോട്‌ കൂടി ആരംഭിച്ച പരിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ പ്രത്യാകം തയ്യാറാക്കിയ സ്ഥലത്ത്‌ പ്രതിഷ്‌ഠിച്ച്‌ ആരംഭിച്ച ആരാധനയും അഖണ്‌ഡ ജപമാലയും ഒപ്പം ഫാ. സജി പിണര്‍കയിലിന്റെ വചന ഗാന ശുശ്രൂഷയും ഭക്തിയുടെ നിറവിലേയ്‌ക്കും, പ്രാര്‍ത്ഥനാ ചൈതന്യത്തിലേക്കും ഉയര്‍ത്തി. സെന്റ്‌ മേരീസ്‌ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ നേതൃത്വവും, വിവിധ കൂടാരയോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട സമയക്രമീകരണങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ ക്രമമായി ഒഴികിയെത്തുതിന്‌ സഹായകമായി.

രാത്രിയും പകലും ഉറക്കത്തെ മാറ്റി നിറുത്തികൊണ്ട്‌ കൊച്ചു കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും പ്രാര്‍ത്ഥനാ നിരതരായി ദൈവത്തെ പാടിയും, ജപമാല ചൊല്ലിയും പ്രകീര്‍ത്തിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സെന്റ്‌ മേരീസ്‌ പള്ളിയിലെ പ്രാര്‍ത്ഥനാ നിരതരായ വിശ്വാസികളുടെ മേല്‍ പരിശുദ്ധാത്‌മാവിന്റെ കൃപാ കടാക്ഷം ഉണ്ടായി എത്‌ ഒരു സത്യമായി നിലനില്‍ക്കുു.

മേവുഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെയും പള്ളി കമ്മറ്റിയുടെയും നേതൃത്വത്തിലുള്ള സഹകരണം, ഷിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ നിന്നും വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ എത്തിയ ആളുകളുടെ സഹകരണം, മലങ്കര കത്തോലിക്കാ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ എത്തിയ ആളുകളുടെ സഹകരണം, സെന്റ്‌ മേരീസ്‌ ഇടവകയില്‍ നിും കോളേജില്‍ പഠിക്കുന്ന മുന്നൂറോളം യുവജനങ്ങളുടെ സാനിദ്ധ്യം, മതബോധന സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാന്നിദ്ധ്യം, വിവിധ ഭക്ത സംഘടനകളുടെ സഹകരണം ഇവയെല്ലാം സെന്റ്‌ മേരീസ്‌ ഇടവകയുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിന്‌ കൂടുതല്‍ മാറ്റ്‌ നല്‍കി.

48 മണിക്കൂറോളം തുടര്‍ച്ചയായി നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിന്‌ ഏറെ സഹായകരമായത്‌ കൃത്യതയോടെ ക്രമീകരണങ്ങള്‍ ചെയ്‌ത ഒരു പറ്റം നിസ്വര്‍ത്ഥ സേവക കമ്മറ്റിക്കാരണ്‌ ഫാ. പിണര്‍കയില്‍ അഭിപ്രായപ്പെട്ടു. സമാപന ദിനമായ ഞായറാഴ്‌ച പുഷ്‌പങ്ങള്‍ പിടിച്ചുള്ള ദൈവത്തെ സ്‌തുതിക്കല്‍, ഗാന ശുശ്രൂഷയിലുള്ള തിരുശേഷിപ്പിന്റെ അഥവാ വി. കുര്‍ബാനയുടെ എഴുന്നള്ളിക്കലിലും രണ്ടായിരത്തോളം ആളുകള്‍ ഒരേസമയം പങ്കെടുത്തു. കമ്മറ്റിക്കാര്‍ പ്രസ്‌തുത മൂന്നു ദിവസവും സ്‌നേഹ വിരുന്നു നല്‍കി വിശ്വാസികള്‍ക്ക്‌ ഉണര്‍വേകി.

വി. കുര്‍ബാന, കുമ്പസാരം, ആരാധന, മറ്റ്‌ ആത്‌മീയ ശുശ്രൂഷകള്‍ക്ക്‌ ഫാ. പിണര്‍കയിലിനൊപ്പം ഫാ. എബ്രഹാം മുത്തോലത്ത്‌, ഫാ. സിജു മുടക്കോടിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരാധനയുടെ മറ്റ്‌ സമസ്‌ത മേഖലയിലും സജീവമായൊരു കമ്മറ്റി പ്രവര്‍ത്തകരുണ്ടായി. ജിനോ കക്കാട്ടില്‍ , റ്റോമി ഇടത്തില്‍ , തോമസ്സ്‌ ഐക്കരപറമ്പില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , ജോയിസ്‌ മറ്റത്തില്‍കുല്‍േ , സി. സേവ്യര്‍ , മറ്റ്‌ സിസ്റ്റേഴ്‌സ്‌, ജോണിക്കുട്ടി പിള്ളവീട്ടില്‍ , സാജു കണ്ണമ്പള്ളില്‍ , മേരി ആലുങ്കല്‍ , ജോണി തെക്കെപറമ്പില്‍ , സാബു മഠത്തില്‍പറമ്പില്‍ , സജി പൂതൃക്കയില്‍ , ജോസ്‌ പിണര്‍കയില്‍ , പോള്‍സ കുളങ്ങര, ലിസ്സി മുല്ലപ്പള്ളില്‍ , ഫ്രാന്‍സിസ്‌ കിഴക്കേകൂറ്റ്‌, അനില്‍ മറ്റത്തികുല്‍േ , മേരി പിണര്‍കയില്‍ , സാബു നടവീട്ടില്‍ , മാത്തച്ചന്‍ ചെമ്മാച്ചേല്‍ , ജോസ്‌ ഐക്കരപറമ്പില്‍ , സുനില്‍ , സാലി കിഴക്കേകൂറ്റ്‌, അന്നമ്മ തെക്കേപറമ്പില്‍ , നീതു കുറുപ്പന്‍പറമ്പില്‍ , സിബിള്‍ ഇലവുങ്കല്‍, ആന്‍സി ഐക്കരപറമ്പില്‍ , പീന മണപ്പള്ളി, ഷൈനി തറത്തട്ടേല്‍, റ്റെസ്സി ഞാറവേലി, കുഞ്ഞച്ചന്‍ കുളങ്ങര എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങിയ 40 മണിക്കൂര്‍ ആരാധനക്ക്‌ ഉജ്ജല സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക