Image

"ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്": പ്രസ് ക്ലബ് കോണ്‍ഫറന്‍സ് വേദിയില്‍ പ്രകാശനം ചെയ്യുന്നു

ജോര്‍ജ് തുമ്പയില്‍ Published on 27 October, 2011
"ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്": പ്രസ് ക്ലബ് കോണ്‍ഫറന്‍സ് വേദിയില്‍ പ്രകാശനം ചെയ്യുന്നു
ന്യൂജഴ്‌സി: കേരളത്തെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്കാദമിക് എക്‌സലന്‍സ് ഉള്ള ബൃഹദ്ഗ്രന്ഥം തയാറായി. "ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ് " എന്ന പഠന ഗ്രന്ഥം ന്യൂജഴ്‌സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രൗഢഗംഭീരമായ വേദിയില്‍ പ്രകാശനം ചെയ്യപ്പെടും. മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കര്‍മം നിര്‍വഹിക്കപ്പെടുന്നത്.

ഒക്‌ടോബര്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ഈ ഗ്രന്ഥ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച ഡോ. സണ്ണി ലൂക്ക് മുഖ്യാതിഥി ആയിരിക്കുമെന്ന് പുസ്തക പ്രകാശനം ഏറ്റെടുത്ത ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് ആന്‍ഡ് അക്കാദമിക് കൊളാബറേഷന്‍ (IISAC) ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലക്‌സ് കോശി വിളനിലം അറിയിച്ചു.

സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെ ഭാഗമായി അണ്ടര്‍ ഗ്രാജുവേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി തയാറാക്കിയ ഒരു പഠനഗ്രന്ഥമാണിത്. യുഎസ് കോഴ്‌സ് ബുക്ക് എന്ന നിലയില്‍ "3 ക്രെഡിറ്റ് സെമസ്റ്റര്‍" കോഴ്‌സിന്റെ ഭാഗമായാണ് ഈ ഗ്രന്ഥം അവതരിക്കപ്പെടുന്നത്.

കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ജെ.വി. വിളനിലത്തിന്റെ മുഖ്യപത്രാധിപത്യത്തില്‍ ഡോ. സണ്ണി ലൂക്ക്, പ്രഫ. ആന്റണി പാലയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നണിയിച്ചൊരുക്കുന്ന ഈ ഗ്രന്ഥത്തില്‍ നൂറിലധികം പേര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ. ശശി തരൂര്‍ എംപി, ഡോ. എം.വി. പിള്ള, ഡോ. ബി. ഹൃദയകുമാരി, ഡോ. ആര്‍.വി.ജി. മേനോന്‍, അശ്വതി തിരുനാള്‍ തമ്പുരാട്ടി, അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍. ഡോ. വി. ബഞ്ചമിന്‍, ഡോ. വി. വിജയരാഘവന്‍, ഡോ. രാജശേഖരന്‍ നായര്‍, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍
എന്നിവരൊക്കെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ചിലര്‍ മാത്രം.
"ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്": പ്രസ് ക്ലബ് കോണ്‍ഫറന്‍സ് വേദിയില്‍ പ്രകാശനം ചെയ്യുന്നു
"ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്": പ്രസ് ക്ലബ് കോണ്‍ഫറന്‍സ് വേദിയില്‍ പ്രകാശനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക