Image

റിഥം-2012 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
റിഥം-2012 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും
ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2012 ജനുവരി 14-ന്‌ ഇമ്മാനുവേല്‍ സെന്ററില്‍ റിഥം 2012 നടത്തപ്പെടും. ഈ കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും നാടകവും അരങ്ങേറുന്നു.

വികലാംഗരായ യുവജനങ്ങളെ സഹായിക്കുന്നതിന്‌ ഇതിലൂടെ സമാഹരിക്കുന്ന ഫണ്ട്‌ വിനയോഗിക്കും. റവ. എ. റ്റി. തോമസ്‌ ഭദ്രാസന യുവജനസഖ്യത്തിന്റെ മുന്‍ കൗണ്‍സിലംഗം സഖറിയ കോശിക്ക്‌ റിഥം 2012-ന്റെ ആദ്യ ടിക്കറ്റ്‌ നല്‍കി ഉത്‌ഘാടനം നിര്‍വ്വഹിച്ചു. റവ. എ. റ്റി തോമസ്‌, സജു കോട്ടയം, ഷിബു ജോണ്‍, ബിജു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
റിഥം-2012 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക