Image

അനുയായികളെ കള്ളക്കേസില്‍ കുടുക്കുന്നു: ഹസ്സാരെ

Published on 25 October, 2011
അനുയായികളെ കള്ളക്കേസില്‍ കുടുക്കുന്നു: ഹസ്സാരെ
ന്യുഡല്‍ഹി: തന്‍െറ അനുയായികളെ ചിലര്‍ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന്‌ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ ആരോപിച്ചു. ആരോപണങ്ങള്‍ക്കു പിന്നില്‍ കാബിനറ്റിലെ നാല്‍വര്‍ സംഘമെന്ന്‌ അണ്ണാ ഹസാരെ. തന്‍െറ ആളുകളെ ആരോപണമുന്നയിച്ച്‌ അപമാനിക്കുകയാണ്‌. ലോക്‌പാല്‍ ബില്‍ പാസാക്കുന്നതിനു തടസ്സം നില്‍ക്കുന്നതും ഈ നാല്‍വര്‍ സംഘമാണെന്നും ഹസ്സാരെ കുറ്റപ്പെടുത്തി.

ശക്തരായ ഒന്നോ രണ്ടോ പേര്‍ ഒരു ഗ്രാമം അടക്കിഭരിക്കുന്നതു പോലെയാണിത്‌. ശക്തരായ ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ കഴിയില്ല. ഹസാരെ പറഞ്ഞു. എന്നാല്‍ നാല്‍വര്‍ സംഘം ആരാണെന്ന്‌ അദ്ദേഹം വ്യക്തമാക്കിയില്ല.

ഉടന്‍ ശക്തമായ ലോക്‌പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ശക്തമായ രോഷം നേരിടേണ്ടി വരുമെന്ന്‌ അണ്ണാ ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക