Image

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം: മരണം 1000 കവിഞ്ഞു

Published on 23 October, 2011
തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം: മരണം 1000 കവിഞ്ഞു
അങ്കാറ: തുര്‍ക്കിയിലെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെട്ട വന്‍ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  അപകടത്തില്‍പെട്ടവര്‍  നാശാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. 

വാന്‍ നഗരത്തിന് 19 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഭൂനിരപ്പില്‍ നിന്ന് 7.2 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. വാന്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഡിയാര്‍ബകിര്‍, സിര്‍ത്ത്, ബാത് മാന്‍, മാര്‍ഡിന്‍ തുടങ്ങിയ നഗരങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

ബഹുനിലകെട്ടിടങ്ങളും ഹോട്ടലുകളും മറ്റും തകര്‍ന്നതായി ദേശീയ ദുരിതനിവാരണ ഏജന്‍സി അറിയിച്ചു. സൈനികര്‍ പ്രദേശത്ത് തിരച്ചിലിനായി എത്തിക്കഴിഞ്ഞു. 

7.3 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുപിന്നാലെ 5.6 തീവ്രത രഖപ്പെടുത്തിയ തുടര്‍ചലനം ഉണ്ടായതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

3,80,000 പേരിലധികം ജനസംഖ്യയുള്ള വാന്‍ പ്രവിശ്യയില്‍ കുര്‍ദ് വംശജരാണ് അധിവസിക്കുന്നത്. 1999 ല്‍ തുര്‍ക്കിയിലുണ്ടായ രണ്ട് വന്‍ ഭൂചലനത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 20,000 പേര്‍ മരിച്ചിട്ടുണ്ട്. 1976 ലെ ഭൂകമ്പത്തില്‍ 3,840 പേരും മരിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക