Image

ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് ഡബ്ല്യു.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍, മാര്‍ തിയഡോഷ്യസ് അഭിനന്ദിച്ചു

ജീമോന്‍ റാന്നി Published on 07 November, 2013
ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് ഡബ്ല്യു.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍, മാര്‍ തിയഡോഷ്യസ് അഭിനന്ദിച്ചു
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മ സഭയുടെ ചെന്നൈ ബാംഗ്ലൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ അഖില ലോക സഭാ കൗണ്‍സിലിന്റെ (ഡബ്ല്യു.സി.സി) എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തുടര്‍ച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.

ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ റിപ്പബ്ലിക് ഓഫ് കൊറിയായിലെ ബുസാനില്‍  നടന്നു കൊണ്ടിരിയ്ക്കുന്ന അഖില ലോക സഭാ കൗണ്‍സിലിന്റെ 10-ാ മത് അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

110 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന 345 സഭകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ പരമോന്നത സമിതിയാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി കൗണ്‍സിലിന്റെ സമ്മേളനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏഴു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന ഈ അസംബ്ലി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, അടുത്ത ഏഴ് വര്‍ഷത്തേക്കുളള പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിനും, പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുമാണ് ഈ അസംബ്ലികള്‍ കൂടി വരുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് വെസ്റ്റ് അമേരിക്കാ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളൊവോസ് മെത്രാപ്പോലീത്തയും എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇരുവരുടേയും ഉത്തരവാദിത്വപ്പെട്ടതും ഉന്നതവുമായ സ്ഥാനലബ്ധിയില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പാ അഭിനന്ദനമറിയിച്ചു.

എക്യുമെനിക്കല്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാന ലബ്ധികള്‍ ഉപകരിക്കട്ടെയെന്ന് തിരുമേനി ആശംസിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവ കൃപ ധാരാളമായി ചൊരിയട്ടെയെന്നും ആശംസിച്ചു.

നവംബര്‍ 9 ന് സമാപിയ്ക്കുന്ന അസംബ്ലിയുടെ ചിന്താവിഷം "ജീവന്റെ ദൈവമെ, ഞങ്ങളെ നീതിയിലേക്കും, സമാധാനത്തിലേക്കും നയിക്കണമേ" എന്ന  പ്രാര്‍ഥനയാണ്. ദൈവിക ജീവന്റെ വക്താക്കളാകുക, ജീവന്റെ സമഗ്രതയിലേക്ക് ഉയരുക എന്നതാണ് ചിന്താവിഷയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മാര്‍ത്തോമ സഭയെ പ്രതിനിധീകരിച്ച് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഏഴ് അംഗ പ്രതിനിധി സംഘം അസംബ്ലിയില്‍ മുഴുവന്‍ സമയം പങ്കെടക്കുന്നുണ്ട്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും ഭദ്രാസന കൗണ്‍സില്‍ അംഗം ആര്‍ലിന്‍ ആന്‍ മാത്യു (ഹൂസ്റ്റന്‍) നോബിള്‍ ജെ. മാത്യു(ലണ്ടന്‍) എന്നിവര്‍ പ്രതിനിധി സംഘത്തിലുളളപ്പോള്‍ മര്‍ത്തോമ സഭാ കൗണ്‍സില്‍ മുന്‍ അംഗം കുസുമം ടൈറ്റസ്, ജോണ്‍ ടൈറ്റസ് എന്നിവര്‍ നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് ഡബ്ല്യു.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍, മാര്‍ തിയഡോഷ്യസ് അഭിനന്ദിച്ചു
Mar Thoma Delegates at WCC Assembly, Busan.
ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് ഡബ്ല്യു.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍, മാര്‍ തിയഡോഷ്യസ് അഭിനന്ദിച്ചു
Dr Issac Mar Philexinos Episcopa - WCC Exe. Member.
ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് ഡബ്ല്യു.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍, മാര്‍ തിയഡോഷ്യസ് അഭിനന്ദിച്ചു
Dr.Geevarghese Mar Theodosius Episcopa.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക