Image

കത്തോലിക്കസഭയില്‍ പുരോഹിതര്‍ എന്തിന്?- ചാക്കോ കളരിക്കല്‍

Published on 30 October, 2013
കത്തോലിക്കസഭയില്‍ പുരോഹിതര്‍ എന്തിന്?- ചാക്കോ കളരിക്കല്‍
പുരോഹിതര്‍ക്കെതിരായിട്ട് വ്യക്തിപരമായി എനിക്കൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഒരു സന്ന്യാസ പുരോഹിതനാകാന് വേണ്ടി പഠിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍. എന്റെ സ്വന്തം സഹോദരന്‍ സി.എം.ഐ. സഭയിലെ പുരോഹിതനായിരുന്നു. ഫാദര്‍ മാത്യു കളരിക്കല്‍. അദ്ദേഹം മരിച്ചുപോയി. കളരിക്കല്‍ കുടുംബത്തിലെ വൈദീകര്‍ പല സ്ഥലങ്ങളില്‍ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എന്റെ സ്‌നേഹവലയത്തിലെ നല്ലൊരുപങ്കും പുരോഹിതരാണ്. നൂറില്കൂടുതല്‍ വൈദീകരും പല മെത്രാന്മാരും വലിയ മെത്രാപ്പോലീത്ത കാര്‍ഡിനനല്‍ പടിയറയുമെല്ലാം എന്റ്‌റെ ഭവനത്തില് വന്ന് സ്‌നേഹവിരുന്നുകളില്‍ പങ്കെടുത്തിട്ടുണ്ട്. ധാരാളം പുരോഹിതരെ ഞാന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ നൊവിഷ്യേറ്റു ഗുരു ഫാദര്‍ ബെഞ്ചമിന്‍  സി.എം.ഐ.യും ഫാദര്‍ ഔറെലിയൂസ് സി.എം.ഐ.യും എന്റെ ഇടവക, ഉരുളികുന്നം പള്ളി വികാരിയായിരുന്ന ഫാദര്‍ ജോസഫ് കുന്നപ്പള്ളിയുമെല്ലാം വളരെ പുണ്യപ്പെട്ട മനുഷ്യരായിരുന്നു. അവരെല്ലാം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. എന്റെ സുഹൃത്തുക്കളായ പുരോഹിതരില്‍ ചിലര്‍ വശീകരണ സാമര്‍ത്ഥ്യമുള്ള വിശിഷ്ട വ്യക്തികളാണ്.

അപ്പോള്‍ പുരോഹിതരെ ബഹുമാനപൂര്‍വ്വം  കാണുന്ന ഞാന്‍ എന്തുകൊണ്ട് 'കത്തോലിക്ക സഭയില്‍ പുരോഹിതര്‍ എന്തിന്?' എന്ന ചോദ്യവുമായി വന്നിരിക്കുന്നു? ഇത് എന്റ്‌റെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല; മറിച്ച്, ചരിത്രപരമായ ഒരു ചോദ്യമാണ്. അതാണ് അതിനുള്ള ഉത്തരം.

പുരോഹിതരില്ലാതിരിന്ന, പൌരോഹിത്യത്തെ മുച്ചൂടും എതിര്ത്തി രുന്ന ഒരു കൂട്ടായ്മയില്‍ പൌരോഹിത്യം എങ്ങനെ കയറിപ്പറ്റി? പുരോഹിതരില്ലാതിരുന്ന ആദിസഭക്കുശേഷം പുരോഹിതരുടെ ആവശ്യം എങ്ങനെ ഉണ്ടായി? പുരോഹിതരുടെ കടന്നുകൂടല്‍ ഇല്ലാതിരിക്കുകയായിരുന്നില്ലെ ഭേദം? അപ്പോസ്തല പിന്ഗാഇമികളും പരിശുദ്ധ കുര്ബ്ബാ നയും മനുഷ്യകുലത്തിന്റ്‌റെ വിണ്ടെടുപ്പിന് ദൈവപുത്രന്‍ സ്വയം യാഗം ചെയ്യുകയും ആ യാഗത്തിന്റ്‌റെ അടയാളമായി പരിശുദ്ധ കുര്ബ്ബാാന സ്ഥാപിക്കുകയും മറ്റും പൌരോഹിത്യത്തിന്റ്‌റെ അഭാവത്തില്‍ വിശ്വാസ പ്രമാണങ്ങളായി പരിണമിക്കുമായിരുന്നോ?

പൌരോഹിത്യം സംശയാസ്പദവും ദുര്‍ബ്ലവുമായ ചുവടുകളിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചോദ്യങ്ങള്ക്ക്  പ്രസക്തിയുണ്ട്. െ്രെകസ്തവസഭയുടെ അടിസ്ഥാനവും ബലഹീനമാണന്നു ഇതുകൊണ്ട് അര്ത്ഥ മാക്കുന്നില്ല; ബലഹീനമായിരിക്കാം. ആദിസഭയില്‍ ക്രിസ്തുപഠനങ്ങള്‍ പൌരോഹിത്യാഭാവത്തില്‍ നിലനിന്നു വളര്ന്നുി. എങ്കില്‍ ഇന്നും പുരോഹിതരില്ലാതെ ക്രിസ്തുസന്ദേശത്തിനു നിലനില്ക്കാന്‍ സാധിക്കും. സഭയില്‍ പുരോഹിതര്‍ ക്രമാതീതമായി കുറയുന്നതിനെ വിവാഹിത പൌരോഹിത്യവും സ്ത്രീ പൌരോഹിത്യവും സ്ഥാപിച്ചുകൊണ്ട് നികത്താനാകുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ യഥാര്ത്ഥ ത്തില്‍ പുരോഹിതര്‍ ഇല്ലാതിരിക്കുന്നതല്ലേ ഉചിതം? പുരോഹിതരില്ലാത്ത ഒരു ക്രിസ്തുമതത്തെ നമുക്ക് സങ്കല്പ്പിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയനിയമം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ പുരോഹിതനായ ഒരു വ്യക്തിയെപ്പറ്റി (യഹൂദ പുരോഹിതരൊഴിച്ച്) പരാമര്ശനമില്ലന്ന് നമുക്ക് മനസ്സിലാകും. പൌലോസിന്റെ എബ്രായര്ക്കു ള്ള കത്തില്‍ ഒരു പുരോഹിത വ്യക്തിയെപ്പറ്റി പരാമാര്‍ശിലക്കുന്നുണ്ട് (എബ്രാ. 5: 6). അത് യേശുവാണ്. എന്നാല്‍ ആ കത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ യേശുവിന്റെ ആ പൌരോഹിത്യ സ്ഥാനത്തിന് പിന്തുടര്‍ച്ചാ വകാശികളായി ആരുമില്ല. അപ്പോള്‍ ചില പ്രൊട്ടസ്റ്റന്റ് കൂട്ടായ്മയിലെ അംഗങ്ങള്‍ പൌരോഹിത്യാഭാവത്തിലും നല്ല ക്രിസ്ത്യാനികളായി ജീവിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്റ്‌റെ ചെറുപ്പകാലത്ത് കത്തോലിക്കസഭയിലെ പുരോഹിതര്‍ മറ്റ് ക്രിസ്തീയ സഭകളെയും മതങ്ങളെയും അക്ഷേപിച്ചു സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കത്തോലിക്കരുടെ ഇടയില്‍ യാക്കോബായക്കാരുടെ കുര്ബ്ബാ നയെയും വിവാഹിതരായ പുരോഹിതരെയും പുശ്ചിച്ചു സംസാരിക്കുക സാധാരണമായിരുന്നു. റോമന്‍ പൌരോഹിത്യവും അവരുടെ കൂദാശകളുമില്ലാതെ കത്തോലിക്ക സഭയില്ല എന്നതാണ് അതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം. റോമന്‍ സഭയാണ് യഥാര്‍ത്ഥയ സഭ! ലെയോ 13 മാന്‍ പാപ്പ ആംഗ്ലിക്കന്‍ പട്ടങ്ങള്‍ അസാധു ആണന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (Apostolicae Curae, 1896). ജോണ് പോള്‍ രണ്ടാമന്‍ പാപ്പ വീണ്ടും അത് സ്ഥിതീകരിച്ചിട്ടുണ്ട് (motu proprio, 1998, ). യാക്കോബായ, മാര്‍ത്തോമ്മ, പ്രൊട്ടസ്റ്റന്റ്‌റ് പുരോഹിതരെ യഥാര്ത്ഥണ പുരോഹിതരായി കത്തോലിക്കസഭ കണക്കാക്കുന്നില്ല. പത്രോസിന്റെ പിന്ഗാണമിയായ പോപ്പിനാല്‍ നിയമിതരായ മെത്രന്മാര്‍ അവര്ക്ക്  പട്ടം നല്കിയിട്ടില്ലന്നുള്ളതാണ് അതിനു കാരണം. അതിനാല്‍ ആ പുരോഹിതരുടെ കൂദാശകള്‍ യഥാര്ത്ഥ  കൂദാശകളല്ല. അപ്പോള്‍ കത്തോലിക്ക പുരോഹിതരൊഴിച്ചുള്ള എല്ലാ പുരോഹിതരെയും ഒറ്റയടിക്ക് അസാധു ആക്കിയിരിക്കയാണ്. പത്രോസ് ഒരു സഭയുടെയും മെത്രാനായിരുന്നിട്ടില്ല, പ്രത്യേകിച്ച് റോമാ രൂപതയുടെ. പത്രോസ് മെത്രാനായിരുന്നു എന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല. കാരണം ഒന്നാം നൂറ്റാണ്ടില്‍ റോമില്‍ ഒരു രൂപത ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റു സഭകളിലെ പുരോഹിതരെ അസാധു ആക്കുന്നതില്‍ അര്ത്ഥ്മില്ല . ഇനി കത്തോലിക്കേതര പുരോഹിതരെ അസാധുവാക്കിയാലും മറ്റ് ക്രിസ്തീയ സഭകളിലെ യേശു അനുയായികളെ എങ്ങനെ അസാധുവാക്കാന്‍ കഴിയും?

ധാരാളം പുരോഹിതര്‍ പൌരോഹിത്യസ്ഥാനത്തിന് അര്‍ഹരാണ് . എങ്കിലും വിശുദ്ധ ഗ്രന്ഥത്തിലെ യേശു അന്നത്തെ പുരോഹിതവര്ഗ ത്തെ ഒന്നടങ്കം വിമര്ശിഗച്ചു.

കത്തോലിക്ക പുരോഹിതര്‍ സാധാരണക്കാരില്‌നിഗന്നും വേറിട്ട് നില്ക്കു ന്നവരാണ്. അവര്ക്ക്  അപ്പത്തെയും വീഞ്ഞിനെയും ദിവ്യബലി എന്ന കൂദാശവഴി ക്രിസ്തുവിന്റ്‌റെ ശരീരവും രക്തവുമായി രൂപന്തരപ്പെടുത്താന്‍ അധികാരമുള്ളവരാണ്. മദ്ധ്യകാലയുഗങ്ങളില്‍ ഈ കൂദാശാശക്തിയാലാണ് സഭയെ കെട്ടിപ്പടുത്തത്. അപ്പോള്‍ സഭയുടെ ആ അവകാശവാദത്തിന്റെ നിലനില്പിനെയോ വീഴ്ചയെയോ ആശ്രയിച്ചാണ് പൌരോഹിത്യത്തിന്റെ നിലനില്പും വീഴ്ചയും. അതിനാല്‍ പൌരോഹിത്യത്തെ വികാരാതീതമായും സമഗ്രമായും ചരിത്രപരമായും പഠിക്കേണ്ടതുണ്ട്.  ഈ സംവാദത്തില്‌നിുന്ന് ഉരിത്തിരിയുന്ന നിഗമനത്തെ ആശ്രയിച്ചായിരിക്കും പൌരോഹിത്യത്തിന്റ്‌റെ ഭാവി.

യേശുപ്രസ്ഥാനത്തിന്റ്‌റെ കാതല്‍ യേശുവിനെ ഓര്മ്മി ച്ചുകൊണ്ടുള്ള കൂട്ടായ്മാമേശയാചരണമായിരുന്നു. അന്ന് പുതിയനിയമപുസ്തകംപോലും ഇല്ലായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ കര്ത്തായവിന്റ്‌റെ മേശയാചരണത്തില്‍  ഭക്ഷണം വിശുദ്ധീകരിച്ച് (consecration) കര്ത്താതവിന്റ്‌റെ ശരീരമാക്കുന്ന പ്രവര്ത്തിള ഇല്ലായിരുന്നു. വീടുകളിലെ ആ മേശയാചരണം സഭാകൂട്ടായ്മയുടെ ഒരു അടയാളം മാത്രമായിരുന്നു. യേശുവിന്റെ തലമുറയില്‍ അപ്പോസ്തലന്മാര്‍ അഥവാ സന്ദേശവാഹകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവര്‍ സഭയിലെ ഔദ്യോഗിക സ്ഥാനപതികളായിരുന്നു. കുടുംബകൂട്ടായ്മകളില്‍ അവര്‍ പങ്കെടുത്തിരുന്നു. ആദിസഭയില്‍ 12 യേശുശിഷ്യരെ കൂടാതെ അനേകം അപ്പോസ്തലന്മാര്‍ ഉണ്ടായിരുന്നു. വിശുദ്ധഗ്രന്ഥത്തില്‍ ക്രിസ്ത്യാനികളെ നമുക്ക് കാണാന്‍ സാധിക്കയില്ല. യേശു അനുയായികളായിരുന്നു (Followers of Jesus)െ അന്നുണ്ടായിരുന്നത്. അവരെയാണ് സാധാരണയായി അന്ന് യേശുശിഷ്യര്‍ എന്ന് വിളിച്ചിരുന്നത്. ശിഷ്യന്മാര്‍ യേശുവിനെ അവരുടെ ഗുരുവായിട്ടാണ് കണ്ടിരുന്നത്. യേശു ഈ ലോകത്തുനിന്നു പോകുന്നതിനു മുന്പ് തന്റെ ശിഷ്യന്മാരുടെ ഇടയില്‍ ഒരു അധികാരശ്രേണി (hierarchy) സൃഷ്ടിച്ചില്ല. പകരം തന്റ്‌റെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാരൂപിയെ അയക്കുകയാണ് ചെയ്തത്. അതുവഴി യേശുശിഷ്യര്ക്ക്‌ പല ദാനങ്ങളും ലഭിക്കുകയുണ്ടായി. ആ വരദാനം ലഭിച്ചവരുടെ പലവിധ ചുമതലകളെപ്പറ്റി പൌലോസ് അപ്പോസ്തലന്‍ കൊറിന്തോസുകാര്‌ക്കൈൗഴുതിയ ഒന്നാം ലേഖനത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ട് (1 കൊറി. 12: 411, 2731). അതില്‍ 16 വിവിധ വരങ്ങള്‍  നാം കാണുന്നുണ്ടെങ്കിലും 'പുരോഹിതര്‍' എന്ന പദം കാണുന്നില്ല. അന്നൊക്കെ മൂപ്പന്‍, മേലന്വേഷകന്‍, ശുശ്രൂഷി എന്നൊക്കെയായിരുന്നു കുടുംബകൂട്ടായ്മയിലെ ലീഡറന്മാരെ അഭിസംബോധന ചെയ്തിരുന്നത്. പത്രോസ് തന്നെത്തന്നെ കൂട്ടുമൂപ്പന്‍ എന്നാണ് വിളിച്ചിരുന്നത് (1 പത്രോ. 5: 1). ഒരു ശിഷ്യന്‍ മറ്റു ശിഷ്യന്മാരെക്കാള്‍ മുന്തിയവനാണന്ന് കരുതരുത് എന്ന് യേശു അവര്ക്ക്  താക്കീതു നല്കിയിട്ടുണ്ട് (മാര്‌ക്കോ . 9: 3337; മത്താ. 2: 512).

രണ്ടാം നൂറ്റാണ്ടിന്റ്‌റെ പകുതിയോടെയാണ് മൂപ്പന്മാരെയും മേലന്വേഷകരെയും ശുശ്രുഷകരെയും യേശുസമൂഹത്തില്‍ വേര്തിയരിച്ചു  കാണാന്‍ ആരംഭിച്ചത്. അവര്‍ സേവകര്‍ എന്ന നിലയില്‌നിനന്നും യജമാനന്മാരുടെ പദവിയിലേക്ക് അകലാന്‍ തുടങ്ങി. അതേ കാലയളവില്‍ യഹൂദ പൌരൊഹിത്യത്തിന്റ്‌റെ മോഡലിലുള്ള  ഒരു പൌരോഹിത്യം സഭയില്‍ കിളിരാന്‍ ആരംഭിച്ചു. അതിന്റ്‌റെ ഫലമായി പൌരോഹിത്യ സംവിധാനത്തിനനുരൂപമായി മതപരമായ ആചാരാനുഷ്ഠാനങ്ങള്ക്ക്  തുടക്കം കുറിച്ചു. പുരോഹിതര്ക്ക്  പട്ടം നല്കി സഭയിലെ ഉദ്യോഗസ്ഥരാക്കി. യേശു പഠനങ്ങള്‍ക്ക് വിപരീതമായി കുടുംബകൂട്ടായ്മയില്‍ നിന്നും വലിയ കെട്ടിടമുള്ള പള്ളികൂട്ടായ്മയിലേക്ക് സഭ വ്യതിചലിച്ചുപോയി. അത്തരം പള്ളികളില്‍ യഹൂദരുടെയും വിഗ്രഹാരാധകരുടെയും (pagans) ആരാധന രീതിയിലുള്ള കര്മ!ങ്ങള്‍ പുരോഹിതനേതൃത്വത്തില്‍ ആരംഭിച്ചുതുടങ്ങി. പുരോഹിതര്ക്ക്യ ആരാധന സമയത്ത് വിലപ്പെട്ട പ്രത്യേക അങ്കികളും കൂടാതെ പ്രാര്ത്ഥ നയ്ക്ക് പ്രത്യേക ഭാഷയും ഉപയോഗിച്ചുതുടങ്ങി. 12 അപ്പോസ്തലരുടെ കാലത്തുപോലും ഇത്തരം യഹൂദ/വിഗ്രഹാരാധന ശൈലികള്‍ യേശുസമൂഹത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഭയില്‍ പൌരോഹിത്യം സ്ഥാപിക്കപ്പെട്ടതോടെ പുരോഹിതര്‍ യേശുവിന്റ്‌റെ ലളിതമായ ദൈവരാജ്ജ്യ പ്രഘോഷണത്തെ വെറും അനുഷ്ഠാനങ്ങളാക്കി ദുഷിപ്പിച്ചുകളഞ്ഞു. അന്തിക്രിസ്തുമാര്‍ പുരോഹിതവേഷത്തില്‍ സഭയില്‍ കയറിക്കൂടിയതാണ് അതിനു കാരണം. യഹൂദരും വിഗ്രഹാരാധകരും പുരോഹിതര്‍ വഴി മാത്രമാണ് യാഗം നടത്തിയിരുന്നത്. എന്നാല്‍ യേശു തന്റെ ഏക യാഗത്താല്‍ മനുഷകുലത്തെ എന്നന്നേയ്ക്കുമായി വീണ്ടെടുത്തു. യേശുവിന്റ്‌റെ അനുയായികള്‍ സ്വയം പരിത്യാഗമാകുന്ന യാഗത്തിലൂടെ യേശുവുമായുള്ള കൂറ് പ്രകടമാക്കുന്നു. അവിടെ യേശുവിനും യേശുവിന്റെ അനുയായികള്ക്കുമമിടെ ഒരു പുരോഹിതമധ്യസ്ഥന്റ്‌റെ ആവശ്യമില്ല.

അപ്പോള്‍ ആദ്യനൂറ്റാണ്ടുകളില്‍ പുരൊഹിതരോ അവരുടെ സേവനമോ സഭയില്‍ ഉണ്ടായിരുന്നില്ല. കുടുംബകൂട്ടായ്മയിലെ സ്‌നേഹവിരുന്ന് യേശുവിന്റ്‌റെ അന്ത്യഅത്താഴതിന്റ്‌റെ പുനരാവിഷ്‌ക്കാരമോ അപ്പത്തെയും വീഞ്ഞിനെയും വിശുദ്ധീകരിക്കുന്ന ദിവ്യബലിയോ ആയിരുന്നില്ല. യേശു കല്പ്പിച്ചപോലെ സമൂഹം സ്‌നേഹവിരുന്ന് (agape) ആഘോഷിച്ചിരുന്നു. ഇന്ന് പുരോഹിതര്‍ അവകാശപ്പെടുന്നതൊന്നും ആദിസഭയില്‍ ഉണ്ടായിരുന്നില്ല. പുരോഹിതരോ ആരാധനാലയങ്ങളോ അള്ത്താലരയോ ഒന്നുമില്ലായിരുന്ന യേശുപ്രസ്ഥാനം (Jesus movement) ഒരു മതമായിപ്പോലും കരുതാന്‍ സാധിക്കയില്ല. യേശുവിനെ രക്ഷകനും നാഥനുമായി സ്വജീവിതത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിതരീതി (a way of life) യേശുശിഷ്യര്‍ സ്വീകരിച്ചെന്നുമാത്രം.

'കത്തോലിക്ക സഭയില്‍ പുരോഹിതര്‍ എന്തിന്?' എന്ന വിഷയത്തിലെ എന്റെ നിഗമനം ഇതാണ്: ഒരു ദൈവമുണ്ട്; യേശു ഒരു പ്രവാചകനാണ്. യേശുവിനെ അംഗീകരിക്കുന്ന ജനലക്ഷങ്ങലിലൊരാളാണ് ഞാന്‍. യേശുവിന്റെ അനുയായി ആകാന്‍ ശ്രമിക്കുന്ന എനിക്ക് ഒരു താങ്ങ് വേണം; മാര്ഗിനിര്‌ദേുശം വേണം. അതിന് യേശുവിനെപ്പറ്റി പഠിപ്പിക്കുന്ന, പ്രസംഗിക്കുന്ന, ഓര്മ്മിപ്പിക്കുന്ന, സ്വജീവിതത്തില്‍ അഭ്യസിക്കുന്ന നല്ല ഒരു വ്യക്തി ആവശ്യമാണ്. അയാളെ വേണമെങ്കില്‍ പുരോഹിതന്‍ എന്ന് വിളിക്കാം.

നാം എല്ലാവരെയുംപോലെ പുരോഹിതരും അപൂര്ണംരാണ്. അവരുടെ ആഡംബരജീവിതവും കയ്യടക്കിവച്ചിരിക്കുന്ന അധികാരകുത്തകയും സാധാരണ വിശ്വാസിയെ ഇകഴ്ത്തി കാണുന്നതും ദരിദ്രരോടുള്ള നിഷേധ മനോഭാവവുമൊക്കെയാണ് അവരുടെ നിലനില്പ്പിനെ കുഴപ്പത്തിലാക്കുന്നതും നിന്ദിതരാകുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമെല്ലാം.

പെസഹ വ്യാഴാഴ്ചത്തെ അന്ത്യഅത്താഴത്തില് വച്ചാണ് കര്ത്താവ് പരിശുദ്ധ കുര്‍ബ്ബാനയും പൌരോഹിത്യവും സ്ഥാപിച്ചതെന്ന് ഒരു വൈദികന്‍ പ്രസംഗിക്കുന്നത് കേട്ടു. പിന്നീടൊരിക്കല്‍ ഒരു മെത്രാനുമായി ഒരു പ്രസംഗവേദി എനിക്ക് പങ്കിടെണ്ടിവന്നു. രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ശുശ്രുഷാ പൌരോഹിത്യം (ministerial priesthood) സഭയില്‍ സ്ഥാപിതമായത് എന്ന് ഞാന്‍ എന്റെ പ്രസംഗത്തില്‍ പ്രസ്താവിക്കുകയുണ്ടായി. ആ പ്രസംഗപീഠത്തിലെ  ഉപസംഹാര പ്രസംഗകനായിരുന്ന മെത്രാന്‍ എന്റെ പ്രസ്താവന ശരിയല്ലെന്നും അത് പന്തക്കുസ്തായിലാണെന്നും എന്നെ തിരുത്തി അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. പ്രബോധനാധികാരമുള്ള മെത്രാന്റെ മുന്പിപല്‍ ഈ വിഷയത്തില്‍ ഞാനാരുമല്ലല്ലോ. വൈദികന്റെ അറിവില്പ്രുകാരം പെസഹ വ്യാഴാഴ്ച. എന്റെ പഠനപ്രകാരം രണ്ടാം നൂറ്റാണ്ടോടെ. മെത്രാന്റെ പ്രബോധനത്തില്‍ പന്തക്കുസ്ത. മൂന്നും തെറ്റാകാം. അതല്ലെങ്കില്‍ മൂന്നില്‍ ഒന്നുമാത്രം ശരി.

ഞാന്‍ വേദപണ്ഡിതനോ ചരിത്രപണ്ഡിതനോ ദൈവശാസ്ത്രജ്ഞനോ അല്ല. 'കത്തോലിക്കസഭയില്‍ പുരോഹിതര്‍ എന്തിന്?' ഒരു തര്‍ക്ക വിഷയമെങ്കില്‍ വേദപാരംഗതന്മാര്‍ക്ക് തര്‍ക്കിക്കാനായി നമുക്കത് വിട്ടുകൊടുക്കാം.



Join WhatsApp News
Benny 2013-10-31 06:26:19
പൌരോഹിത്യം അല്ല ഇന്ന് ഒരു കൃസ്ത്യാനി നേരിടുന്ന യഥാര്ത പ്രശ്നം. ജീവിതത്തിൽ ക്രിസ്തു ഇല്ല എന്നുള്ളതാണ്. ഇന്ന് ഒരു വലിയ വിഭാഗം മൂപ്പന്മാരും വിശ്വാസികളും പുരോഹിതന്മാരും ഒരു പോലെ പാപം ചെയ്തു വഴലങ്മാരായി നടക്കുന്നു. പാപം എന്തെന്ന് പറഞ്ഞു കൊടുക്കുവാൻ ഇന്ന് സുവിശേഴകർ ഇല്ല. സല്ഗു്ന പ്രവർത്തികൾ ചെയ്യാതിരിക്കുന്നത് ആണ് പാപം എന്ന് അവർ തെറ്റിദ്ധരിപ്പിക്കുന്നു.
andrews millennium bible 2013-10-31 09:17:52
Religion,priests and politics always hid the truth. It is the duty of writers in E-Malayalee to educate them and lead them. I have tried my humble attempt. some can be read in the novel section of e-malyalee. Read them, think and emancipate. There is no savior to come and save. You are your own savior. My humble salute to Mr.Chacko and Vidhyadharan
JOHNY 2013-10-31 12:51:49
സമുദായം മതം ഇവ ഉണ്ടാക്കിയിരിക്കുന്നത് ഔര് കൂട്ടം മിടുക്കന്മാര്ക് സാധുക്കളുടെ ചോര അട്ടയേപ്പോലെ ഊട്ടി കുടിക്കാൻ മാത്രമാണ്. അട്ട ചോര കുടിക്കുമ്പോലെ ആണ് ഇവര നമ്മുടെ കാശു അടിച്ചു മാറ്റുന്നത്
Moncy kodumon 2013-10-31 19:27:06
It is a very good idea. We have a chance to tell all the truth
When we came in this freedom country otherwise they will
treat us very bad. But still they are abuse us
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക