Image

നേപ്പാള്‍ സൈനിക വിമാനം കാണാതായി

Published on 19 October, 2011
നേപ്പാള്‍ സൈനിക വിമാനം കാണാതായി
കാഠ്മണ്ഡു: നേപ്പാള്‍ സൈനിക ഉദ്യോഗസ്ഥരുമായി പോയ ചെറുവിമാനം കാണാതായി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തുവെച്ചാണ് വിമാനവുമായുള്ള വാര്‍ത്താ വിനിമയ ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ ജീവനക്കാര്‍ അടക്കം ആറുപേരുണ്ടായിരുന്നതായും സൈനികവക്താവ് രാമീന്ദ്ര ഛത്രി അറിയിച്ചു.

നേപ്പാള്‍കുഞ്ചില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നനേപ്പാള്‍ സേനയുടെ ഐലന്‍ഡര്‍ വിമാനമാണ് ധോര്‍പതാന്‍ ദേശീയപാര്‍ക്കിനടുത്തുവെച്ച് കാണാതായത്.
വനമേഘലയില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായി സര്‍്ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളില്‍ നായാട്ട് അനുവദിച്ചിട്ടുള്ള ഏക കാടാണിത്. വിമാനത്തിനായി നേപ്പാള്‍ വ്യോമസേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക