Image

കോലഞ്ചേരി പള്ളി തര്‍ക്കം രൂക്ഷമാകുന്നു; യാക്കോബായ വിഭാഗം എംഎല്‍എമാര്‍ രാജിക്ക്‌

Published on 15 October, 2013
കോലഞ്ചേരി പള്ളി തര്‍ക്കം രൂക്ഷമാകുന്നു; യാക്കോബായ വിഭാഗം എംഎല്‍എമാര്‍ രാജിക്ക്‌
കോലഞ്ചേരി: കോലഞ്ചേരി പള്ളി തര്‍ക്കം രൂക്ഷമാകുന്നു. സഭാ വിശ്വാസികളായ എം.എല്‍.എ മാരെ രാജി വെയ്‌പിക്കാന്‍ യാക്കോബായ സഭ തീരുമാനം എടുത്തു. കഴിഞ്ഞദിവസം പ്രശ്‌നപരിഹാരത്തിനായി ശ്രേഷ്‌ഠ കാതോലിക്ക ബസ്സേലിയോസ്‌ പ്രഥമന്‍ ബാവ നിരാഹാര സമരം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിലുണ്ടായ ഗുരുതരാവസ്ഥയും പരിഗണിച്ചാണ്‌ ഇത്തരമൊരു നീക്കത്തിന്‌ സഭ നേതൃത്വം തയ്യാറെടുക്കുന്നത്‌.

യാക്കോബായ വിഭാഗം മന്ത്രിയായ അനൂപ്‌ ജേക്കബ്‌, എം. എല്‍.എ ടി. യു കുരുവിള എന്നിവരെ രാജി വെയ്‌പിച്ച്‌ സര്‍ക്കാരിനെ പ്രശ്‌നപരിഹാരത്തില്‍ മുന്‍കൈ എടുപ്പിക്കാനാണ്‌ സഭാ അധികാരികളുടെ തീരുമാനം.

നാളെ കോലഞ്ചേരിയില്‍ ചേരുന്ന സഭാ സുന്നഹദോസില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകാമെന്നാണ്‌ സൂചന. കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ പ്രാര്‍ത്ഥനയ്‌ക്കുള്ള കോടതി വിധിയെ തുടര്‍ന്നാണ്‌ മേഖലയില്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗം പള്ളിക്ക്‌ മുന്നില്‍ സമരം തുടങ്ങിയത്‌.

ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ അനുകൂലമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവര്‍ത്തിക്കുകയാണ്‌ എന്ന ആരോപണവും സഭാ നേതൃത്വം ഉയര്‍ത്തുന്നുണ്ട്‌ .
Join WhatsApp News
George 2013-10-15 10:33:26
It is better for them to resign if they are slaves of Communal leaders. I wonder how they became MLAs in such an educated and civilized state like Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക