അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്
നായികായി ഇന്ത്യാക്കാരിയായ അമേരിക്കന്‍ നടി പൂജാ കുമാര്‍ അഭിനയിക്കുന്നു.
ഇതാദ്യമായാണ് പൂജ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്.
അച്ചുമുണ്ടു
അച്ചമുണ്ട് എന്ന തമിഴ് ചിത്രം ഒരുക്കിയ അരുണ്‍ വൈദ്യനാഥന്‍ മലയാളത്തില്‍ ആദ്യമായി
സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പെരുച്ചാഴി'. മുഴുനീള ഹാസ്യചിത്രമായ
പെരുച്ചാഴി, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ്
പദ്ധതിയിട്ടിരിക്കുന്നത്.
എല്ലാ പ്രശ്‌നങ്ങളിലും ചെന്ന് തലയിട്ട്
പുലിവാലു പിടിക്കുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
പൂര്‍ണമായും കോമഡി ചിത്രമാണെങ്കിലും പ്രണയത്തിനും ചിത്രത്തില്‍
സ്ഥാനമുണ്ടാകുമെന്ന് സംവിധായകന്‍ സൂചിപ്പിച്ചു.
കമലഹാസന്‍ ചിത്രമായ
വിശ്വരൂപത്തില്‍ ശ്രദ്ധേയ വേഷം കാഴ്‌ചവച്ച പൂജ അമേരിക്കയിലാണ് താമസം. ജനിച്ചയുടന്‍
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ട ഒരു കഥാപാത്രത്തെയാണ്
പൂജ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
മുന്‍ മിസ് ഇന്ത്യ യു.എസ്.എ പട്ടം
നേടിയ പൂജ നിര്‍മ്മാതാവും മോഡലും ടെലിവിഷന്‍ അവതാരകയും ആണ്.