Image

അണ്ണാ ഹസ്സാരെ അനിശ്ചിതകാല മൗനവൃതത്തില്‍

Published on 16 October, 2011
അണ്ണാ ഹസ്സാരെ അനിശ്ചിതകാല മൗനവൃതത്തില്‍
റാളെഗണ്‍സിദ്ധി (മഹാരാഷ്‌ട്ര): ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ അനിശ്ചിതകാല മൗനവൃതം അനുഷ്‌ഠിക്കുന്നു. സംഘങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും വിവാദവും ഉടലെടുക്കുന്ന സാഹചര്യത്തില്‍ അണ്ണാ ഹസ്സാരെ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന്‌ സൂചനയുണ്ട്‌. സ്വന്തം ഗ്രാമത്തിലെ പത്മാവതി ക്ഷേത്രത്തിനു സമീപം ആല്‍മരച്ചുവട്ടിലാണ്‌.

എന്നാല്‍ മൗനവൃതം ആത്മശാന്തിക്കു വേണ്ടിയാണ്‌ നേരത്തെ അണ്ണാ ഹസ്സാരെ വ്യക്തമാക്കിയിരുന്നു. ഒരാഴ്‌ചത്തേക്കാണെന്നു പറഞ്ഞെങ്കിലും പിന്നീട്‌ വ്രതം അനിശ്‌ചിതകാലത്തേക്കാണെന്നു വിശദീകരിക്കുകയായിരുന്നു. ഹസാരെ സംഘത്തിലെ പ്രശാന്ത്‌ ഭൂഷന്റെ കശ്‌മീരിനെക്കുറിച്ചുള്ള വിവാദ പ്രസ്‌താവനയെ തുടര്‍ന്ന്‌ അണ്ണ അദ്ദേഹത്തോടുള്ള വിയോജിപ്പ്‌ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അണ്ണ പാര്‍ലമെന്റിന്‌ അതീതനാണെന്ന അരവിന്ദ്‌ കേജ്‌രിവാളിന്റെ അഭിപ്രായവും ശരിയല്ലെന്ന്‌ അദ്ദേഹം പറയുകയുണ്ടായി. ആയിരം പേരോളം ഇന്നലെ അണ്ണായെ കാണാന്‍ എത്തി.

ഇതിനിടെ ഹസാരെയുടെ മൗനവ്രതം കര്‍ണാടക മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അറസ്‌റ്റിനെക്കുറിച്ചുള്ള ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌ അഭിപ്രായപ്പെട്ടു. പ്രശാന്ത്‌ ഭൂഷണെ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനും മൗനം സഹായിക്കുമെന്ന്‌ ദിഗ്‌വിജയ്‌ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക