മഹാബലിയും മഹാത്മജിയും വരുവതെന്നാവുമോ? (കവിത: ജോര്‍ജ് നടവയല്‍)
AMERICA
01-Oct-2013
AMERICA
01-Oct-2013

ഓണപ്പൂക്കളത്തിനിറുത്ത പൂക്കള്‍
മണ്ണടിഞ്ഞു മന്നവന്‍ പാതാളം തേടി മടങ്ങവേ
മണ്ണടിഞ്ഞു മന്നവന്‍ പാതാളം തേടി മടങ്ങവേ
രാജഘട്ടത്തില്‍ വാടിക്കരിഞ്ഞ ചോരപ്പുക്കളെ
കണ്ടു തെല്ലിടയന്തിച്ചിരുന്നുപോയാ
മാര്‍ബിള്‍ ഫലകത്തിലാരും കാണാതേ;
സഗദ്ഗദമേതോ വയലിന്‍ നാദമുതിരും പോല്‍
അതിനേര്‍ത്തതായ് അര്‍ദ്ധനഗ്നനാം
ചരിത്രപൂരുഷന്‍ പൊഴിച്ചമിഴിനീര്‍മഴയില്‍
അവരിരുപേരും നേര്‍ക്കുനേരേറെ
നേരം നോക്കിയിരുന്നുപോല്‍;
ആധുനികതയുടെ അഹങ്കാര കപടനാടകങ്ങളില്‍
കലയും ജീവിതവും മതവും പെണ്ണുമാണും
കെട്ടുപോകും കാഴ്ച്ചകള്‍ കാണാന്‍ കെല്പ്പില്ലാതെ
വീണ്ടുമുതിര്‍ക്ക വെടികള്‍ നെഞ്ചിലേക്കുന്നു പിതാവും
ചവിട്ടുക ശിരസ്സിലാഞ്ഞാഞ്ഞെന്നു മഹാരാജനും.
അതുകേട്ടുള്ളലിഞ്ഞു സീതാ രക്ഷകയാം ഭൂവമ്മതന്‍
ഗംഗയും പമ്പയും ഹിമവാനും സഹ്യനും
ആവഹിച്ചുയര്‍ത്തുകയായ് ആ പുണ്യമേരുക്കളെ
അകലേയ്ക്കകലേയ്ക്കകലേയ്ക്കകലേയ്ക്കകലേ.....
ഇനി മഹാത്മനും മഹാബലിയും വരുവതെന്നാവുമോ?

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments