Image

സ്വര്‍ഗ്ഗരാജ്യം (കവിത: ജോണ്‍ ഇളമത)

Published on 29 September, 2013
സ്വര്‍ഗ്ഗരാജ്യം (കവിത: ജോണ്‍ ഇളമത)
ക്രിസ്‌തു ഓതി ഒരുപമ
പത്തുകന്യകകള്‍ വിളക്കുമായ്‌
പുറപ്പെട്ടു, മണവാളരെതേടി
ബുദ്ധിയില്ലത്തോരഞ്ചുപേര്‍
ബുദ്ധിയുള്ളോരഞ്ചുപേര്‍
ബുദ്ധിഹീനര്‍ കരുതിയില്ലെണ്ണ!
ബുദ്ധിമതികളോകരുതിയില്ലെണ്ണ!
മണവാളനെകാത്തുകണ്ണുകഴച്ച
മന്ദബുദ്ധികളുറങ്ങി,മന:ശൂന്യരായ്‌
കണ്ണിലെണ്ണഒഴിച്ചുറങ്ങാതെ
കാത്തിരുന്നുബദ്ധിമതികളഞ്ചുപേര്‍
അര്‍ദ്ധരാത്രിയിലാര്‍പ്പുവിളികേട്ടു
ണര്‍ന്നു, ബുദ്ധിമതികളഞ്ചുപേര്‍!
മണവാളര്‍വരുന്നുു വിരുന്നുകാരായ്‌
മണിയറകള്‍തുറന്നക്ഷമരായ്‌
അഞ്ചുകന്യകമാരവര്‍കരിംതിരികത്തിയ
വിളക്കുതുടച്ചുവീണ്ടുമെണ്ണപകര്‍ന്ന്‌!
ഞെട്ടിയുണര്‍ന്നുമന്ദബുദ്ധികളഞ്ചുപേര്‍
വിളക്കിലെണ്ണവറ്റികരിംതിരി
കത്തിഅണഞ്ഞവിളക്കുമായ്‌!
പരിഭ്രമത്തിലവര്‍അമ്പരന്നു
ഇരന്നുബുദ്ധിമികളോടിത്തിരിയെണ്ണ
അവരോഉത്തരമോതി ഇല്ല
തികയുകയില്ല ഇരുവര്‍ക്കുംതെളിക്കാന്‍!
മന്ദബുദ്ധികളോടി ഇരുട്ടിലെണ്ണതപ്പി
വന്നുതിരികെ എണ്ണവാങ്ങി
വിളക്കുതെളിച്ച്‌ കഷട്‌മവര്‍കണ്ടു!
കൊട്ടിയടച്ച മണിയറവാതിലില്‍
പൊട്ടിച്ചിരികള്‍ കേട്ടഞ്ചുകന്യകമാരുടെ!
നിരാശരായ്‌വിളക്കുകളിരുട്ടിലെറിഞ്ഞ്‌
വിധിയെപഴിച്ച ബുദ്ധിഹീനര്‍ക്കു
സാദൃശ്യമീ,സ്വര്‍ഗ്ഗരാജ്യം!!
സ്വര്‍ഗ്ഗരാജ്യം (കവിത: ജോണ്‍ ഇളമത)
ജോണ്‍ ഇളമത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക