Image

വിവാഹത്തിനൊരുങ്ങി ഫഹദ്‌ ഫാസില്‍

ജയമോഹനന്‍ എം Published on 18 September, 2013
വിവാഹത്തിനൊരുങ്ങി ഫഹദ്‌ ഫാസില്‍
ആറു മാസത്തിനുള്ളില്‍ വിവാഹിതനാകുമെന്നാണ്‌ ഫഹദ്‌ ഫാസിലിന്റെ തുറന്നു പറച്ചില്‍. കോട്ടയത്ത്‌ സത്യന്‍ അന്തിക്കാടിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ വെച്ച്‌ മാധ്യമസുഹൃത്തുക്കളോട്‌ ഫഹദിന്റെ വെളിപ്പെടുത്തല്‍. അടുത്ത ആറുമാസത്തിനുള്ളില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി ഫഹദ്‌ തന്നെ പറയുമ്പോള്‍ വധു ആരാണ്‌ എന്ന കാര്യം ഇപ്പോഴും ഒളിച്ചു വെക്കുന്നു ഈ യുവനായകന്‍.

അന്നയും റസൂലും എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ച തമിഴ്‌ ചലച്ചിത്ര താരം ആന്‍ഡ്രിയയുമായി പ്രണയത്തിലാണെന്ന്‌ മുമ്പ്‌ ഫഹദ്‌ ഫാസില്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തങ്ങള്‍ പ്രണയത്തിലായി എന്നായിരുന്നു ഫഹദ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ആന്‍ഡ്രിയ നിഷേധിക്കുകയായിരുന്നു. ഫഹദുമായി യാതൊരു പ്രണയവുമില്ലെന്നും ആന്‍ഡ്രിയ തുറന്നു പറഞ്ഞു. ഇതോടെ മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകലം പാലിച്ചു കഴിയുകയായിരുന്നു ഫഹദ്‌. ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തീരുമാനം വെളിപ്പെടുത്തുമ്പോഴും വധു ആന്‍ഡ്രിയ ആയിരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുക തന്നെയാണ്‌ ഫഹദ്‌.

സൗത്ത്‌ ഇന്ത്യയില്‍ നിരവധി ചിത്രങ്ങളുമായി തിരക്കില്‍ തന്നെയാണ്‌ ആന്‍ഡ്രിയ. ഒപ്പം ഹോളിവുഡിലെ ബാറ്റ്‌മാന്‍ സീരിസിലെ അടുത്ത ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നുമുണ്ട്‌. ഒപ്പം കമലഹാസന്റെ വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിലും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്‌ ആന്‍ഡ്രിയ തന്നെയാണ്‌.
വിവാഹത്തിനൊരുങ്ങി ഫഹദ്‌ ഫാസില്‍
വിവാഹത്തിനൊരുങ്ങി ഫഹദ്‌ ഫാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക