Image

ഫോമയുടെ `മലയാളത്തിനൊരുപിടി ഡോളര്‍' രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും

ജോയിച്ചന്‍ പുതുക്കുളം Published on 10 September, 2013
ഫോമയുടെ `മലയാളത്തിനൊരുപിടി ഡോളര്‍' രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയില്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഫോമ നടത്തുന്ന പ്രൊജക്‌ടായ `മലയാളത്തിനൊരുപിടി ഡോളര്‍' കെ.പി.സി.സി പ്രസിഡന്റും എം.എല്‍എയുമായ രമേശ്‌ ചെന്നിത്തല സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഗ്ലെന്‍വ്യൂവിലുള്ള മാരിയറ്റ്‌ ഹോട്ടലില്‍ (1801 Milwaukee Ave ) വെച്ച്‌ ഉദ്‌ഘാടനം ചെയ്യും. ഈ മീറ്റിംഗിലേക്ക്‌ ഷിക്കാഗോ റീജിയനിലുള്ള എല്ലാ ഫോമാ നേതാക്കളേയും മറ്റ്‌ മലയാളി സഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, എം.ഒ.ഡി പ്രൊജക്‌ട്‌ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ആര്‍.വി.പി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ അറിയിച്ചു.

`മലയാളത്തിനൊരുപിടി ഡോളര്‍' എന്ന പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍ മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക, അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മലയാളം പ്രമോട്ട്‌ ചെയ്യുക, വിവിധ സിറ്റികളുടെ ലൈബ്രറികളില്‍ മലയാളം പുസ്‌തകങ്ങള്‍ വിതരണം ചെയ്യുക എന്നിവയാണ്‌. തോമസ്‌ എം. തോമസും, വിനോദ്‌ കൊണ്ടൂരും ഇതിന്റെ കോ-ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കുന്നു.

ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (847 800 3570).
ഫോമയുടെ `മലയാളത്തിനൊരുപിടി ഡോളര്‍' രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
P.S. Nair 2013-09-10 11:35:13
Kudos to FOMAA. New Leadership is doing lot of great things. Promoting Malayalam is a noble thing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക