Image

സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം: അന്വേഷണത്തിന് ഉന്നതതല സമിതി

Published on 12 October, 2011
സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം: അന്വേഷണത്തിന് ഉന്നതതല സമിതി
തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ച വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സമിതി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്യോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിഭാഗം മേധാവികള്‍ , മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

പോസ്റ്റുമാര്‍ട്ടം നടത്തിയത് തങ്ങളാണെന്ന് ഡോ.ഷെര്‍ളി വാസുവും ഡോ.ഉന്‍മേഷും കോടതിയില്‍ വ്യത്യസ്ത മൊഴികള്‍ നല്‍കിയത് വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക