Image

കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുഖ്യമന്ത്രി

Published on 12 October, 2011
കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബസില്‍ പോക്കറ്റടിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശി രഘുവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിയായ കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാനും തിരുവനന്തപുരം ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിളുമായ നെയ്യാറ്റിന്‍കര ശ്രീസദനത്തില്‍ സതീശനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സാജുപോള്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പെരുമ്പാവൂരില്‍ നടന്നത് മനുഷ്യകുരുതിയാണ്. മരിച്ച രഘു നിരപരാധിയാണ്. രഘുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ വിധ സംരക്ഷണവും നല്‍കും. ധനസഹായം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രസഭായോഗത്തില്‍ തീരുമാനിക്കും- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക