Image

പത്മപ്രഭാപുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്‌

Published on 11 October, 2011
പത്മപ്രഭാപുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്‌
കല്‍പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ.എം.കെ സാനു അര്‍ഹനായി. 55,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള വിമര്‍ശനകലയില്‍ ലാളിത്യം, ലാവണ്യം, മാനവികത, പുരോഗതി എന്നീ മൂല്യങ്ങളെ പ്രതിനിധാനം ചെയ്ത പ്രതിഭയാണ് എം.കെ സാനുവെന്ന് ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷനും ഡോ.എസ് ശാരദക്കുട്ടി, റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി വിലയിരുത്തി.

ശ്രീനാരായണഗുരു, ഡോ പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കേരള നവോത്ഥാനത്തിന്റെ ആത്മീയസത്ത പൂര്‍ണമായുള്‍ക്കൊണ്ട എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് എം.കെ സാനു, ദേശീയപ്രസ്ഥാനം, കമ്യൂണിസം, റോയിസം തുടങ്ങിയ എല്ലാ പുരോഗമനാശങ്ങളുടെയും ഗുണവശങ്ങളെ ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാഹിത്യപ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേതെന്നും സമിതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക