Image

ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഇറ്റാലിയന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

Published on 11 October, 2011
ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഇറ്റാലിയന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
നയ്‌റോബി: ഇറ്റാലിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. ലിവര്‍പൂളില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പുറപ്പെട്ട മോണ്ടേക്രിസ്‌റ്റോ എന്ന ചരക്ക് കപ്പലില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 23 ജീവനക്കാരുണ്ട്.

ഏദന്‍ കടലിടുക്കില്‍ വെച്ച് തിങ്കളാഴ്ചയാണ് കപ്പല്‍ തട്ടിയെടുത്തത്. ഇന്ത്യക്കാര്‍ക്ക് പുറമേ ഏഴ് ഇറ്റലിക്കാരും 10 യുക്രൈന്‍കാരുമാണ് കപ്പലിലുള്ളത്. പുലര്‍ച്ചെ 6.44 മുതല്‍ കപ്പലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി അലീസോ ഷിപ്പിങ് കമ്പനി അറിയിച്ചു. 10 മണിക്കൂറായിട്ടും വിവരമൊന്നുമില്ലാത്തതിനാല്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിട്ടുണ്ടാമെന്ന് കരുതുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക