Image

ഫ്രാങ്ക്ഫര്‍ട്ടില്‍ അത്ഭുതം വിളയിച്ച നാരയണസ്വാമി

ജോര്‍ജ് ജോണ്‍ Published on 11 October, 2011
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്ഭുതം വിളയിച്ച നാരയണസ്വാമി

ഫ്രാങ്ക്ഫര്‍ട്ട് : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട് ബ്രാഞ്ചിലെ മുന്‍ ഓഫീസറായ നാരയണസ്വാമി ഫ്രാങ്ക്ഫര്‍ട്ട് ബൊക്കന്‍ ഹൈമിലെ ടി.വി. ടവറിന് തൊട്ടടുത്തുള്ള തങ്ങളുടെ ഗാര്‍ഡനില്‍ നിന്നും അത്ഭുതം വിളയിച്ചു. വര്‍ഷങ്ങളായി ബാങ്ക് ജോലിയോടൊപ്പം നാരയണസ്വാമിയും പത്‌നി ജയലക്ഷ്മിയും തങ്ങളുടെ ജോലി സമയം കഴിഞ്ഞാല്‍ കൂടുതലും ഗാര്‍ഡനിലെ പണികളില്‍ വ്യാപൃതരായിരുന്നു പാലക്കാട്ടകാരായ ഈ ദമ്പതിക
ള്‍ ‍. ഈ വര്‍ഷം നാട്ടില്‍ നിന്നും കൊണ്ടു വന്ന കുമ്പളങ്ങായുടെ അരി പാകി തങ്ങളുടെ ഗാര്‍ഡനില്‍ പിടിപ്പിച്ചു. അത്ഭുതകരമെന്ന് പറയട്ടെ ഈ കുമ്പളങ്ങാ ചെടി വളര്‍ന്ന് ഇതില്‍ 6-8 കിലോ തൂക്കത്തിലും ഏതാണ്ട് 80 സെന്റീമീറ്റര്‍ നീളത്തിലും 5 കുമ്പളങ്ങാ കായ്ച്ച് വളര്‍ന്നു. ഈ അത്ഭുത കുമ്പളങ്ങാ കണ്ട് നാരയണസ്വാമി ദമ്പതികള്‍ അമ്പരന്നു.

ഫ്രാങ്ക്ഫര്‍ട്ടിലെ ലോക പ്രസിദ്ധ ബോട്ടണി ഗാര്‍ഡനായ 'പാല്‍മന്‍ ഗാര്‍ഡന്‍ ' ഡയറക്ടര്‍ ഡോ. മത്തിയാസ് ജെനിയെ സമീപിച്ച് ഇത്രയധികം വലിപ്പമുള്ള ഒരു കുമ്പള നല്‍കി അദ്ദേഹത്തോട് വിവരം പറഞ്ഞു. എന്നാല്‍ പാല്‍മന്‍ ഗാര്‍ഡനും ഇത്ര വലിപ്പമുള്ള ഒരു കുമ്പളങ്ങാ ഇതേവരെ കണ്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തി നാരയണസ്വാമി ദമ്പതികളെ അഭിനന്ദിച്ച് ബഹുമതി പത്രം നല്‍കി. എല്ലാ ലോക ഭൂഗണ്ഡങ്ങളില്‍ നിന്നും ട്രോപ്പിക്കല്‍ ഏരിയായില്‍ നിന്നുമുള്ള ചെടികളും, പൂക്കളും, മറ്റ് സസ്യങ്ങളും ബൊട്ടാണിക്കല്‍ റിസേര്‍ച്ചിനായി വച്ച് പിടിപ്പിക്കുന്ന പാല്‍മന്‍ ഗാര്‍ഡനെ പോലും നാരയണസ്വാമി ദമ്പതികളുടെ കുമ്പളങ്ങാ അത്ഭുതപ്പെടുത്തി. ലോകത്തിലെ 98 രാജ്യങ്ങളാണ് ബൊട്ടാണിക്കല്‍ റിസേര്‍ച്ചിനായി ഫ്രാങ്ക്ഫര്‍ട്ട് പാല്‍മന്‍ ഗാര്‍ഡനെ അംഗീകരിച്ചിട്ടുള്ളത്.

ബാങ്ക് ജോലി, ഗാര്‍ഡന്‍ ജോലി എന്നിവയ്ക്ക് പുറമെ നല്ലൊരു പാചക വിദഗ്ദ്ധന്‍ കൂടിയാണ് നാരയണസ്വാമി. ഏതാണ്ട് 40 വര്‍ഷത്തിലേറെ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഓണസദ്യകള്‍ തയ്യാറാക്കുന്നത് നാരയണസ്വാമിയുടെ നേതൃത്വത്തിലാണ്. ഏതാണ്ട് 21 തരം വിഭവങ്ങളുമായി ഉണ്ടാക്കുന്ന ഫ്രാങ്ക്ഫര്‍ട്ടിലെ ഓണസദ്യ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധമാണ്. ഇങ്ങനെ നാനാതരത്തിലുള്ള കഴിവുകള്‍ കൊണ്ട് അനുഗ്രഹീതനായ നാരയണസ്വമിയും പത്‌നി ജയലക്ഷ്മിയും ജര്‍മനിയിലെ മലയാളികളുടെ
ഉത്തമ സുഹൃത്തും, സഹായിയും, കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ സജീവ പ്രവര്‍ത്തകനുമാണ്.
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്ഭുതം വിളയിച്ച നാരയണസ്വാമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക