Image

വെടിവെയ്പ്: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

Published on 11 October, 2011
വെടിവെയ്പ്: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി
കോഴിക്കോട്: വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ ഉപരോധ സമരം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന അക്രമം സര്‍ക്കാരിന്റെ അറിവോടെയാണ്. നിര്‍മ്മല്‍ മാധവിന് ചട്ടങ്ങള്‍ മറികടന്ന് പ്രവേശനം നല്‍കിയതിലൂടെ സര്‍ക്കാര്‍ മെറിറ്റ് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംയുക്തമായി സംഘടിപ്പിച്ച അനിശ്ചിതകാല ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

അകാരണമായി വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. ഒരു ഉദ്യോഗസ്ഥന്റെ മാത്രം വിവരക്കേടായി ഇതിനെ കാണാനാകില്ല. അതിനും മുകളില്‍ നിന്ന് കനത്ത സമ്മര്‍ദമുണ്ടായിട്ടുണ്ടാവണം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയാണ് പോലീസ് വെടിവെച്ചത്. ഇത് മനസ്സിലാക്കിയപ്പോള്‍ അസിസ്റ്റന്റ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സംഘടിപ്പിക്കാന്‍ പോലീസും യു.ഡി.എഫും ശ്രമിക്കുകയാണ്. പോലീസ് വേഷത്തില്‍ പോലീസുകാരല്ലാത്തവരും അക്രമത്തിന് ഇറങ്ങി.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്, ഷംസീര്‍, എസ്.എഫ്.ഐ നേതാവ് പി.കെ ബിജു തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കുന്നു. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് പോലീസിന്റെ സാന്നിധ്യം സമരസ്ഥലത്തെങ്ങുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക