Image

വാക്കുകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)

Published on 29 August, 2013
വാക്കുകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)
Temple Sagrada Familia
തിരുക്കുടുംബപ്പള്ളി
തിരുശേഷിപ്പായ്‌
പുത്രദാന ബോണ്‍സായ്‌-
ഗോഥിക്‌ ശില്‍പ്പസൗന്ദര്യം
ഗോപുരങ്ങളായ്‌
വാന നീലനിഴല്‍ തടയും-
വിശുദ്ധ കുടുംബമാം
മൈനര്‍ ബസിലിക്കയുടെ
വിലാസം വീണ്ടും നോക്കി:
ബാര്‍സിലോണ, കേറ്റെലോണിയ, സ്‌പെയിന്‍-

ഉറക്കച്ചടവുത്തീര്‍ന്ന
വേനല്‍ പ്രഭാതച്ചാ(ച്ഛാ)യ
പിറുപ്പിറുത്തു:

(1) ബാര്‍സിലോണാ-
നിന്നെ തടയുന്നത്‌ സിലോണ്‍:
ദന്തവിഹാരം മറന്ന്‌ മടങ്ങുക
ദന്തഗോപുരം പൂകുക

(2) കേറ്റെലോണിയ -
പൂച്ച വീട്ടില്‍ ഒറ്റയ്‌ക്കാണ്‌:
അവള്‍
കാലടിയിലിഴഞ്ഞ്‌
കുതിച്ചുചാടി
കഴുത്തില്‍ കരംചുറ്റി
ചുണ്ടുകള്‍ക്കു
ദാഹിക്കുകയാണ്‌.

(3) സ്‌പെയിന്‍-
കാളപ്പോരിനെ മറക്കുക:
രക്തദാഹത്തിന്റെ
കോന്ത്രപ്പല്ലുകള്‍
കഴുത്തില്‍ ആഴ്‌ത്താന്‍
ദാഹിക്കുന്ന ദുര്‍ഗ്ഗയേയും

****************************
വാക്കുകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക