Image

ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയുമായി ഡോ. ജോസഫ് മാര്‍ മെത്രാപ്പോലീത്ത.

അനില്‍ പെണ്ണുക്കര Published on 26 August, 2013
ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ  പിന്തുണയുമായി ഡോ. ജോസഫ് മാര്‍ മെത്രാപ്പോലീത്ത.
കേരളം താമസം വിനാ വലിയ രാഷ്ട്രീയദുരന്തത്തിന് വേദിയാകുമെന്ന് മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ മെത്രാപ്പോലീത്താ. മാര്‍ത്തോമ്മാ സഭാ വിശ്വാസികള്‍ക്ക് അയക്കുന്ന കത്തിലാണ് സമീപകാല രാഷ്ട്രീയ പശ്ചാത്തലം കേരളത്തെ ദുരന്തഭൂമിയാക്കി മാറ്റുമെന്ന ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നതോടൊപ്പം ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

നമ്മുടെ രാഷ്ട്രീയ സംവിധാനം ഇന്ന് ധാര്‍മ്മികതയും സദാചാരങ്ങളേയും കാര്‍ന്നുതിന്നുന്ന തിരമാലകളാല്‍ ആക്രമിക്കപ്പെടുന്നു. സ്ഥാനചലനം ഉളവാക്കത്തക്ക വിധത്തില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തിരമാലകള്‍ ഉയരുന്നു. സ്വാര്‍ത്ഥതയില്‍ അടിസ്ഥാനപ്പെട്ടുകൊണ്ട് ചില സ്ഥാനങ്ങളില്‍ ഇളക്കമുണ്ടാക്കി പിടിച്ചു നില്‍ക്കാമെന്ന് പലരും വ്യാമോഹിക്കുന്നു. കേരളത്തിലെ ചില വ്യക്തികള്‍ക്ക് ഇവിടുത്തെ സമൂഹം മാത്രമല്ല പുറത്തുള്ളവരും നല്‍കിയ അംഗീകാരങ്ങള്‍ കണ്ടിട്ട്, അസൂസയുടെ ചില കരിമേഘങ്ങള്‍ അപ്രശസ്തിയുടെ തീരത്തേക്കു കടന്നു ചെന്ന് നിഴലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. നാടിന്റെ പുരോഗതി തടസ്സപ്പെടുന്നു എന്നല്ലാതെ മറ്റെന്തു പരിണിത ഫലമാണുള്ളത് എന്ന് നാം ചിന്തിക്കേണ്ടതാണ്.

സത്യാവസ്ഥ പുറത്തുവരുന്തോറും പലരുടേയും കടന്നാക്രമണങ്ങള്‍ക്ക് പിന്നിലുള്ള അസൂയയും സ്വാര്‍ത്ഥതയും ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

ഒരു കുട്ടയില്‍ കേരളത്തിലുള്ള ഞണ്ടിനെ പിടിച്ചിട്ടാല്‍ മൂടിവെച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ആ കുട്ടയ്ക്ക് മുകളിലോട്ട് ഒരു ഞണ്ട് പോകാന്‍ ശ്രമിച്ചാല്‍ ബാക്കി ഞണ്ടുകള്‍ അതിനെ താഴോട്ടും പിടിച്ചുവലിച്ചുകൊള്ളും. ഇതാണ് കേരളരാഷ്ട്രീയം. കേരളത്തിന്റെ ഈ അവസ്ഥയില്‍ നിന്ന് മോചനമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കാം എന്ന അഭ്യര്‍ത്ഥനയോടെയാണ് മാര്‍ത്തോമ്മാ സഭാ മെത്രാപ്പോലീത്ത കത്ത് അവസാനിപ്പിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ  പിന്തുണയുമായി ഡോ. ജോസഫ് മാര്‍ മെത്രാപ്പോലീത്ത.
Join WhatsApp News
Varughese Mathew 2013-08-27 15:18:24
I fully agree with Thirumeni's fear about the current political situation in Kerala. The Dirty Politics that we are experiencing for the past several years is the main hinderence to the growth of the country especially Kerala State. The political and moral deterioration of the richest state in India is quite unfotunate.

Varughese Mathew
Chief in Operations
US Tribune.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക