image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

`ചീഫ്‌ വിപ്പിനെ ചീമുട്ട എറിയുന്ന ചീഫ്‌ മിനിസ്റ്ററുടെ പാര്‍ട്ടി' (ഷോളി കുമ്പിളുവേലി)

EMALAYALEE SPECIAL 22-Aug-2013
EMALAYALEE SPECIAL 22-Aug-2013
Share
image
കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ മാത്രമല്ല, ഒരു പക്ഷേ കൊള്ളയും, കൊലപാതകവുമൊക്കെ സ്ഥിരസംഭവമാക്കിയ ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തില്‍പോലും ഇതുവരെ കണ്ടില്ലാത്ത രാഷ്‌ട്രീയ അധഃപതനമാണ്‌. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മന്ത്രിസഭയെ താങ്ങിനിര്‍ത്തുന്ന എഴുപത്തിമൂന്ന്‌ എം.എല്‍.എമാര്‍ക്കും തക്കസമയത്ത്‌ മുഖ്യമന്ത്രിക്കനുകൂലമായി വോട്ടുചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കുന്ന, മന്ത്രിക്ക്‌ തുല്യപദവിയുള്ള, സര്‍ക്കാര്‍ ചീഫ്‌ വിപ്പിനെ കോണ്‍ഗ്രസുകാരും, യൂത്തു കോണ്‍ഗ്രസുകാരും നടുറോഡില്‍ കരിങ്കൊടി കാണിക്കുകയും, കയ്യെറിയുകയും ചെയ്യുന്നത്‌ രാഷ്‌ട്രീയ ധാര്‍മ്മികതക്ക്‌ ചേരുന്നതല്ല, മാത്രമല്ല ചീഫ്‌ വിപ്പിനെ ചീമുട്ട ഏറിയുന്നത്‌ മുഖ്യമന്ത്രിയുടേയും, ആഭ്യന്തര മന്ത്രിയുടേയും മൗനാനുവാദത്തോടു കൂടിയാണെന്നുള്ളതാണ്‌ രസകരമായ കാര്യം.

പി.സി. ജോര്‍ജിനെ കല്ലെറിയേണ്ട കാര്യമെന്താണ്‌? `രാജാവ്‌ നഗനനാണെന്നു പറഞ്ഞാല്‍' കല്ലെറിഞ്ഞു കൊല്ലും എന്നതാണോ സാംസ്‌കാരിക കേരളത്തിലെ നിയമം?

കോണ്‍ഗ്രസ്‌ `എ'ക്കാരനായ പുതിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിന്‌ ഉമ്മന്‍ ചാണ്ടിയോടുള്ള `രാജഭക്തി' പ്രകടിപ്പിക്കുന്നതിനു വേണ്ടി കാട്ടിക്കൂട്ടിയ നാടകമാണ്‌ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ കണ്ടത്‌ അതിന്‌ സ്ഥലം എം.പി.യുടെ ഒത്താശയും.

ഒരു വര്‍ഷം മുമ്പ്‌ ഇടതുപക്ഷത്ത്‌ നിന്നും ഒരു എം.എല്‍.എയെ അടര്‍ത്തിമാറ്റി മാമ്മോദീസ മുക്കി കോണ്‍ഗ്രസുക്കാരനാക്കിയപ്പോള്‍, ജോര്‍ജ്ജിന്റെ `അധാര്‍മ്മികതയെ' ഒരു കോണ്‍ഗ്രസുകാരനും ചോദ്യം ചെയ്‌തു കണ്ടില്ല. പാം ഓയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പറഞ്ഞ മജിസ്‌ട്രേറ്റിനെ `രാപകല്‍' തെറി പറഞ്ഞ്‌, അയാളെ രാജിവെപ്പിച്ചപ്പോഴും ഒരു യൂത്തുകാരനും പന്തം കൊളുത്തി പ്രകടനം നടത്തിയില്ല. നെല്ലിയാംപതി വിഷയത്തില്‍ `ഐ' ഗ്രൂപ്പുക്കാരായ എം.എല്‍.എമ്മാരുമായി പി.സി. ജോര്‍ജ്ജ്‌ കൊമ്പുകോര്‍ത്തപ്പോള്‍ സഹായത്തിന്‌ ഒന്നു തിരിഞ്ഞു നോക്കാത്തവരാണ്‌ ഇപ്പോള്‍ ചീമുട്ട എറിയുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ നിലനില്‍പ്പിനുവേണ്ടി, ജോര്‍ജു കാണിച്ചിട്ടുള്ള എല്ലാ `ക്വൊട്ടേഷന്‍' പണികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കിയവരാണ്‌ ഇന്ന്‌ ജോര്‍ജിനെ കരിങ്കൊടി കാണിക്കുന്നത്‌.

ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനങ്ങള്‍ക്ക്‌ ഇന്ന്‌ വിശ്വാസം പി.സി. ജോര്‍ജിനെയാണ്‌. ഒരു കാലത്ത്‌ ചീഫ്‌ വിഴുപ്പ്‌ എന്നു വിളിച്ചവര്‍പ്പോലും ജോര്‍ജ്ജിനെ ഇന്നു ബഹുമാനത്തോടുകൂടി കാണുന്നു. കാരണം ജോര്‍ജ്‌ പറഞ്ഞകാര്യങ്ങള്‍ ഓരോന്നായി സത്യമായി ഭവിക്കുന്നു. മന്ത്രി ഗണേഷിനെ കണ്ടവന്‍ വീട്ടില്‍ കയറി തല്ലിയത്‌ ജോര്‍ജിന്റെ കുഴപ്പമാണോ? ഉമ്മന്‍ ചാണ്ടിയുടെ ഇടത്തും വലത്തും നടക്കുന്നവര്‍ സരിതയുമായി അവിഹിത ഇടപാടുകള്‍ നടത്തിയതിന്‌ പി.സി. ജോര്‍ജിനെ പഴിച്ചിട്ടെന്തു കാര്യം? കാലുവിന്റെ വീട്ടില്‍ പാലുകാച്ചാന്‍ പോയി പുലിവാലു പിടിച്ചതിനു ജോര്‍ജാണോ ഉത്തരവാദി?

ഉമ്മന്‍ചാണ്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ കാണിക്കുന്ന `തല്ലുകൊള്ളിത്തരങ്ങള്‍' ജോര്‍ജ്‌ യഥാസമയം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു. ഒരു ചെറുവിരല്‍പോലും അനക്കാതിരുന്നതു കൊണ്ടല്ലേ, യു.ഡി.എഫിനെ മുഴുവന്‍ പിടിച്ചു കുലുക്കുന്ന രീതിയില്‍ സരിതാ പ്രശ്‌നം വളര്‍ന്നത്‌? ഏറ്റവും അവസാനം മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവും രാജി വച്ചിരിക്കുന്നു. അതും 108 ആംബുലന്‍സ്‌ അഴിമതിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ മാത്രം!

ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്‌ ഒരു കാര്യം മാത്രം! ഞങ്ങള്‍ കൊണ്ടു നടക്കുന്നത്‌ കള്ളന്മാരേയും, കൈക്കൂലിക്കാരേയും, സ്‌ത്രീലമ്പടന്‍ന്മാരേയും ആണെന്ന്‌ ജനത്തിനോട്‌ തുറന്നു പറയണം. അതല്ല, ഞങ്ങള്‍ `രൂപക്കൂട്ടില്‍' കയറിയിരിക്കേണ്ട `പുണ്യവാള'ന്മാരാണെന്ന്‌ പാവം ജനത്തിനോട്‌ വീമ്പിളക്കയും, പിന്നാമ്പുറത്തുകൂടി എല്ലാവിധ അഴിമതിയും. സ്വജന പക്ഷപാതവും നടത്തുകയും, അത്‌ കണ്ടവരില്‍ ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവരെ കല്ലെറിഞ്ഞു താഴെയിടാന്‍ ശ്രമിക്കുന്നതൊക്കെ രാഷ്‌ട്രീയ അല്‌പത്തരമാണ്‌. കൂടെ നിര്‍ത്താന്‍ കൊള്ളില്ലെങ്കില്‍ രാജിവെച്ച്‌ പോകാന്‍ പറയണം. പക്ഷേ അങ്ങനെ പറയണമെങ്കില്‍ നട്ടെല്ലെന്നു പറയുന്ന സാധനം വേണം. അല്ലാതെ ചീമുട്ട എറിഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ജോര്‍ജൊട്ടു പേടിക്കാനും പോകുന്നില്ല. കളി പൂഞ്ഞാര്‍ പുലിയോടൊ?

അടിക്കുറിപ്പ്‌...

സരിത ആദ്യം നല്‍കിയത്‌ 21 പേജുള്ള പരാതിയാണെന്ന്‌ ജയില്‍ സൂപ്രണ്ട്‌ ഔദ്യോഗികമായി സ്ഥീകരിച്ചു. അപ്പോള്‍ 21 പേജ്‌ എങ്ങനെ മൂന്നര പേജായി ചുരുങ്ങി. ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ജോര്‍ജ്‌ ഓംലെറ്റ്‌ തിന്നുമടുക്കും!!


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സർക്കാരിന്റെ മന്ദബുദ്ധിക്കളി: ആഴക്കടല്‍ മീന്‍പിടുത്തവും കബളിക്കപ്പെടുന്ന പ്രവാസികളും (എ.സി.ജോര്‍ജ്ജ്)
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut