Image

ശ്രീദേവി തിരിച്ചുവരുന്നു

Published on 10 August, 2013
ശ്രീദേവി തിരിച്ചുവരുന്നു
ബോളിവുഡ്‌ താരം ശ്രീദേവി തിരിച്ചുവരവിന്റെ പാതയില്‍. ഇംഗ്ലീഷ്‌ വിംഗ്ലീഷ്‌ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ്‌ നടത്തിയ താരം അടുത്തതായി പ്രഭുദേവയുടെ ചിത്രത്തിലാണ്‌ അഭിനയിക്കാന്‍ പോകുന്നതായാണ്‌ വാര്‍ത്തകള്‍.

തമിഴകത്ത്‌ ജനിച്ച്‌ മലയാളത്തിലും തമിഴിലുമെല്ലാം മികച്ച നടിയെന്ന്‌ പേരെടുത്തശേഷമാണ്‌ ശ്രീദേവി ബോളിവുഡില്‍ കാലുകുത്തിയത്‌. അവിടെയും ശ്രീദേവി താരറാണിയായി തിളങ്ങി. ഏറെക്കാലം ബോളിവുഡിലെ നമ്പര്‍ വണ്‍ ആയി ശ്രീദേവി തിളങ്ങിനിന്നിരുന്നു. നൃത്തപാടവവും സൗന്ദര്യവുമായി എത്തിയ മാധുരി ദീക്ഷിത്തിനെപ്പോലെയുള്ള നിടമാര്‍ക്ക്‌ ചില്ലറ വെല്ലുവിളിയൊന്നുമല്ല ശ്രീദേവി ഉയര്‍ത്തിയിട്ടുള്ളത്‌. ബോളിവുഡിലെ മികച്ച നായകനടന്മാര്‍ക്കൊപ്പമെല്ലാം ശ്രീദേവി അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പിന്നീട്‌ നിര്‍മ്മാതാവ്‌ ബോണി കപൂറിനെ വിവാഹം ചെയ്‌ത ശ്രീദേവി, അഭിനയം നിര്‍ത്തി മുഴുവന്‍ സമയവും കുടുംബജീവിതത്തില്‍ മുഴുകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്കള്‍ വളര്‍ന്നതില്‍പ്പിന്നെ ശ്രീദേവി വീണ്ടും അഭിനയരംഗത്തെത്തിയിരിക്കുകയാണ്‌.
ശ്രീദേവി തിരിച്ചുവരുന്നു
ശ്രീദേവി തിരിച്ചുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക